ദില്ലി: ഇന്‍ക്രെഡിബിള്‍ ഇന്ത്യ ബ്രാന്‍ഡ് അംബാസഡര്‍ ആമിറിന്റെ കരാര്‍ അവസാനിച്ചതായി ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മ പറഞ്ഞു. പദവിയുടെ കാലാവധി അവസാനിച്ചതിനാലാണ് ആമിറിനെ തല്‍സ്ഥാനത്ത് നിന്നും നീക്കുന്നതെന്നു മഹേഷ് ശര്‍മ്മ പറഞ്ഞു.കഴിഞ്ഞ കുറച്ച് നാളുകളായി ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ പരസ്യത്തില്‍ ആമിര്‍ഖാനാണ് അഭിനയിച്ചിരുന്നത്. അസഹിഷ്ണുതാ വിവാദത്തിലുള്ള ആമിറിന്റെ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് ആമിറിനെ നീക്കുന്നതെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. വര്‍ധിച്ചു വരുന്ന അസഹിഷ്ണുതക്കെതിരെ കലാസാഹിത്യശാസ്ത്ര മേഖലകളില്‍ നിന്നും ഉയരുന്ന പ്രതിഷേധങ്ങളെ പിന്തുണച്ച് നേരത്തെ ആമിര്‍ ഖാന് രംഗത്തെത്തിയിരുന്നു.
Comments