You are Here : Home / വെളളിത്തിര

ദുരിത കാലത്ത് പലരും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു

Text Size  

Story Dated: Friday, January 15, 2016 11:04 hrs UTC

ക്യാന്‍സര്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയപ്പോള്‍ സിനിമാ മേഖലയില്‍ നിന്ന് വിളിച്ച് അന്വേഷിച്ച ഒരേയൊരാള്‍ മമ്മൂട്ടിയാണെന്ന പറഞ്ഞിട്ടില്ലന്ന് മംമ്ത മോഹന്‍ദാസ്.സിനിമയില്‍ സജീവമല്ലാതിരുന്ന കാലത്ത് മമ്മൂക്കയെക്കുറിച്ച് ഞാന്‍ ഒരിടത്ത് പറഞ്ഞിട്ടുണ്ട്. അത് പക്ഷേ മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത പോലെആയിരുന്നില്ല. എങ്ങനെയാണ് ഈ വാര്‍ത്ത പ്രചരിച്ചതെന്ന് അറിയില്ല. ആരാധകര്‍ മെനഞ്ഞ കഥയാകാം ഇതെന്നു മംമ്ത പറഞ്ഞു. ഓസ്‌ട്രേലിയയിലെ എസ്.ബി.എസ് മലയാളം റേഡിയോയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മംമ്ത ഇക്കാര്യം പറഞ്ഞത്. ക്യാന്‍സര്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയപ്പോള്‍ സിനിമയുമായി ഒരു ബന്ധവുമില്ലായിരുന്നു.ദിലീപ്, ഇന്ദ്രജിത്ത്, കെ.പി.എ.സി ലളിത, ഇന്നസെന്റ്, രാജീവ് പിള്ള എന്നിവരെല്ലാം വളിച്ചിട്ടുണ്ട്. ദിലീപുമായി കലര്‍പ്പില്ലാത്ത സൗഹൃദമാണുള്ളത്. മനസ് തുറന്ന് സംസാരിക്കാനും കളിയാക്കാനും പറ്റുന്ന തരത്തിലുള്ള ബന്ധമാണ് ദിലീപുമായുള്ളത്. ദുരിത കാലത്ത് കൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച പലരും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.