സോണി കല്ലറയ്ക്കല്‍
ഫ്രണ്ട്‌സ് മൂവീ മേക്കേഴ്‌സിന്റെ ബാനറില്‍ സ്ട്രീറ്റ് ലൈറ്റ് എന്ന ഫെയ്‌സ് ബുക്ക് ഗ്രൂപ്പ് നിര്‍മ്മിക്കുന്ന ന്യൂസ് പേപ്പര്‍ ബോയ് എന്ന ഹ്രസ്വചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇന്ന് കുട്ടികള്‍ക്കിടയില്‍ പകര്‍ച്ചവ്യാധി പോലെ വ്യാപിച്ചിരിക്കുന്ന മയക്ക് മരുന്നും മറ്റ് ലഹരി ഉല്‍പ്പന്ന വസ്തുക്കളോടുമുള്ള വാസനയ്‌ക്കെതിരേയുള്ള ഒരു പോരാട്ടമാണ് ഈ ചിത്രം . ന്യൂസ് പേപ്പര്‍ ബോയിയില്‍ തുടങ്ങി ഇന്ത്യയുടെ പ്രഥമ പൗരസ്ഥാനം വരെ അലങ്കരിച്ച മഹാത്മാ അബ്ദുള്‍ കലാമിന്റെ ജീവിതം ഒരു പാഠമാക്കി ഒന്നിനും കൊള്ളാത്തവന്‍, സാമൂഹ്യ ദ്രോഹി എന്നീ പദങ്ങള്‍ എന്നു മുതല്‍ക്കോ ചാര്‍ത്തിക്കിട്ടിയ ഒരു പ്ലസ് ടൂ വിദ്യാര്‍ത്ഥിയെ ശരിയുടെ പാതയിലേക്ക് കൈപിടിച്ചു നടത്താനുള്ള ഒരു അദ്ധ്യാപകന്റെ ശ്രമങ്ങളും അതില്‍ അദ്ദേഹം അനുഭവിക്കുന്ന തിക്തഫലങ്ങളും വരച്ചുകാട്ടുന്ന ഈ ചിത്രത്തില്‍ അച്ഛനമ്മമാര്‍ക്കിടയിലെ പിണക്കങ്ങളും മത്സരബുദ്ധിയും വരുത്തി വയ്ക്കുന്ന വിനകളും തികച്ചും ലളിതമായി ഈ ചിത്രം പറയുന്നുണ്ട്.
ഇരകള്‍ എന്ന സൂപ്പര്‍ ഹിറ്റ് ഹ്രസ്വചിത്രത്തിന്റെ സംവിധായകന്മാരായ പ്രശസ്ത നാടക രചയിതാവ് അനിലന്‍ കാവനാടും സുരേഷ് ചൈത്രവും ചേര്‍ന്നാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. അജിതാ തങ്കച്ചന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നതും അനിലന്‍ കാവനാടാണ് . പത്രപ്രവര്‍ത്തകരായ സന്തോഷ് ട കുമാര്‍, സുരേഷ് ചൈത്രം എന്നിവര്‍ പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തില്‍ അഡ്വ: അഖില്‍ രാജ് കാപ്പുകുളങ്ങര, സോണി വിദ്യാധരന്‍, മിനി ശ്രീകുമാന്‍ ,അഞ്ജലീ പ്രഭാകന്‍ എന്നിവരോടൊപ്പം നല്ല സിനിമയെ സ്‌നേഹിക്കുന്ന ഫേസ് ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച മിറക്കിള്‍ എന്ന സിനിമയിലെ പ്രധാന കഥാപാത്രമായ കിങ്കിണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മാധ്യമ പ്രശംസ പിടിച്ചു പറ്റിയ ജിംന എന്ന ബാലതാരവും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പ്ലസ് ടൂ വിദ്യാര്‍ത്ഥിയായ അഭിശങ്കറാണ് ചിത്രത്തില്‍ ന്യൂസ് പേപ്പര്‍ ബോയിയെ അവതരിപ്പിക്കുന്നത് .കവിത ശിവരാജന്‍ കോവിലഴികം സംഗീതം കേരള പുരം ശ്രീകുമാര്‍ ,അസ്സോസിയേറ്റ് ഡയറക്ടര്‍ ഷിജു പുത്തൂര്‍, സഹസംവിധാനം അനന്തു ട അരവിന്ദ്, ക്യാമറ & എഡിറ്റിംഗ് വിജിന്‍ കണ്ണന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. കൊല്ലത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിക്കുന്ന ഈ ചിത്രം സെപ്തംബര്‍ മാസത്തോടെ പുറത്തിറങ്ങുമെന്നും ഈ ചിത്രത്തിന്റെ പ്രദര്‍ശനങ്ങളിലൂടെ ലഭിക്കുന്ന തുക മുഴുവന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുമെന്നും സ്ട്രീറ്റ് ലൈറ്റ് ഫെയ്‌സ് ബുക്ക് കൂട്ടായ്മ നേതൃത്വം അറിയിച്ചു. സോണി കല്ലറയ്ക്കല്‍ അറിയിച്ചതാണിത്.
Comments