ഒരു വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഭര്‍ത്താവ് സുധീറില്‍ നിന്നുംവേര്‍പിരിഞ്ഞതായും ഇനിയുള്ള ജീവിതം തന്റെ മക്കള്‍ക്ക് വേണ്ടിയാണെന്നും ദിവ്യാ ഉണ്ണി പറയുന്നു. പലപ്പോഴും കൂട്ടുകാരോട് പോലും വേര്‍പിരിയുമ്പോള്‍ ഏറെ സങ്കടം അനുഭവിച്ചിരുന്നു. ജീവിതാവസാനം വരെ നീണ്ടു നില്‍ക്കേണ്ട ബന്ധം ഇടയ്ക്ക് അവസാനിപ്പിക്കേണ്ടി വരുന്നത് തനിക്ക് ഏറെ ദു:ഖം ഉണ്ടാക്കുന്നതായി ദിവ്യ പറയുന്നു. അടുത്തിടെ ഒരു ചാനലിലെ പരിപാടിയില്‍ താന്‍ അമേരിക്കന്‍ വാസം അവസാനിപ്പിക്കുന്നതായും ഇനി സിനിമയില്‍ സജീവമാകുന്നതായും ദിവ്യാ ഉണ്ണി പറഞ്ഞിരുന്നു. എന്നാല്‍ വിവാഹമോചനത്തിന്റെ സൂചനകളൊന്നും നല്‍കിയിരുന്നില്ല. divya-1 2002-ലായിരുന്നു ഡോ. സുധീര്‍ ശേഖറുമായുള്ള ദിവ്യാ ഉണ്ണിയുടെ വിവാഹം. വിവാഹത്തിന് ശേഷം ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിരുന്നു. ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന പേരില്‍ ദിവ്യ ആരംഭിച്ച നൃത്തവിദ്യാലയത്തില്‍ നിരവധി കുട്ടികള്‍ നൃത്തം അഭ്യസിക്കുന്നുണ്ട്.
Comments