'ബഡായി ബംഗ്ലാവി'ന്റെ താരമായ ആര്യയും വിവാഹമോചനത്തിന്. സീരിയലിലൂടെ അഭിനയത്തിലേക്കെത്തി 'ബഡായി ബംഗ്ലാവി'ല്‍ തിളങ്ങിയ ആര്യയാണ് ഭര്‍ത്താവ് രോഹിത്തുമായി അകന്നുകഴിയുന്നത്. പക്ഷെ ഇക്കാര്യം ഇരുവരും രഹസ്യമാക്കിവച്ചിരിക്കുകയാണ്.
കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രോഹിത്തിനെ വാനോളം പുകഴ്ത്തിയാണ് ആര്യ സംസാരിച്ചത്. സംഗതി പുറത്തറിയാതിരിക്കാന്‍ വേണ്ടിയാണിതെന്നറിയുന്നു.
ബഡായി ബംഗ്ലാവില്‍ അഭിനയിക്കുന്ന സമയത്തുതന്നെ ആര്യ സിനിമയിലും മുഖം കാണിച്ചിരുന്നു. ലൈല ഓ ലൈല, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, കുഞ്ഞിരാമായണം, പ്രേതം എന്നീ സിനിമകളിലാണ് അഭിനയിച്ചത്. പന്ത്രണ്ടോളം സീരിയലുകളിലും വേഷമിട്ടു. ഇതിനിടയിലാണ് ബഡായി ബംഗ്ലാവിലേക്ക് അവസരം വന്നത്.
മാസങ്ങള്‍ക്കു മുമ്പ് ആര്യയുടെ ഗ്ലാമര്‍ വേഷത്തിലുള്ള ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. ഇതെച്ചൊല്ലിയുള്ള പ്രശ്‌നങ്ങളാണ് ഡൈവോഴ്‌സിന്റെ വക്കിലെത്തിച്ചത്. രോഹിത്തുമായി ആലോചിക്കാതെ ആര്യ സ്വന്തം ഇഷ്ടപ്രകാരം മോഡലിംഗ് ചെയ്യുകയായിരുന്നുവത്രേ.
ഒന്‍പതാംക്ലാസില്‍ പഠിക്കുന്ന കാലത്താണ് ആര്യ രോഹിത്തുമായി പ്രണയിച്ചത്.
സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ ആര്യക്ക് ഡാന്‍സ് ഇഷ്ടമായിരുന്നു. ഡാന്‍സിനെക്കുറിച്ച് ചില സംശയങ്ങള്‍ തോന്നിയപ്പോള്‍ കൂട്ടുകാരിയാണ് രോഹിത്തിന്റെ നമ്പര്‍ നല്‍കിയത്. ആ പരിചയം പതുക്കെ പ്രണയത്തിലേക്ക് വഴിമാറി. പത്താംക്ലാസ് റിസല്‍ട്ട് വന്നപ്പോഴാണ് രോഹിത്തിനെ ആദ്യമായി കാണുന്നത്. അതോടെ പ്രണയത്തിന് ശക്തി കൂടി. പേടിച്ചുപേടിച്ചാണ് രണ്ടുപേരുടെയും വീട്ടില്‍ കാര്യം പറഞ്ഞത്. വീട്ടുകാരാകട്ടെ സമ്മതിക്കുകയും ചെയ്തു.
അങ്ങനെയാണ് പ്രണയിച്ചവര്‍ വിവാഹിതരാവുന്നത്. ഇവര്‍ക്ക് നാലുവയസ്സുള്ള ഒരു കുട്ടിയുമുണ്ട്.
Comments