കൊച്ചി: കൊച്ചിയില്‍ യുവനടിക്ക് നേരെയുണ്ടായ അതിക്രമത്തില്‍ അവര്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവിനും ഉത്തരവാദിത്തമുണ്ടെന്നു കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ .സംഘടനയില്‍ അംഗത്വമെടുക്കുന്നതിന് കള്‍ശനമായ സ്ക്രീനിംഗ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു. സിനിമാ പ്രവര്‍ത്തകരില്‍ ചിലര്‍ മയക്കുമരുന്ന് ക്വട്ടേഷന്‍ മാഫിയകളുടെ വലയിലാണെന്ന് ഗണേഷ് പറഞ്ഞു. . ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ പോലും അമ്മയില്‍ അംഗത്വമെടുക്കാന്‍ ശ്രമിക്കുന്നു.
Comments