സിനിമയില്‍ നടന്മാര്ക്ക് ലഭിക്കുന്ന വേതനത്തിലും കുറവാണ് നടിമാര്‍ക്ക് ലഭിക്കുന്നത് . ഇതേക്കുറിച്ച് സൂചിപ്പിക്കാന്‍ ഹോളിവുഡ് താരം എമ്മ സ്റ്റോണിന്റെ വാക്കുകള്‍ കടമെടുത്തിരിക്കുകയാണ് റിമ. നടിമാര്‍ക്ക് വേതനം ഉയര്‍ത്താന്‍ സിനിമ ലോകം തയ്യാറായില്ലെങ്കില്‍ വേതനം കുറച്ച് നടന്മാര് മാതൃകയാവണമെന്നാണ് റിമയുടെ അഭിപ്രായം. ലോകത്തിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് ഓസ്കാര്‍ ജേതാവ് കൂടിയായ എമ്മ സ്റ്റോണ്‍. പുതിയ ചിത്രമായ ബാറ്റില്‍ ഓഫ് ദ സെക്സില്‍ തന്നേക്കാള്‍ ഉയര്‍ന്ന വേതനം താരങ്ങള്‍ വേതനം കുറച്ചു വാങ്ങിയെന്ന് അഭിമുഖത്തിനിടെ എമ്മ പറഞ്ഞിരുന്നു. ഒപ്പം അഭിനയിച്ച ചില താരങ്ങള്‍ തുല്യത ഉറപ്പാക്കാന്‍ തനിക്കൊപ്പം ശമ്ബളം കുറച്ചെന്നായിരുന്നു എമ്മയുടെ വെളിപ്പെടുത്തല്‍. ഈ അഭിമുഖത്തെ ഉദ്ദരിച്ചായിരുന്നു റിമയുടെ പ്രതിഷേധം. സ്ത്രീയും പുരുഷനും എന്നതല്ല എല്ലാവരും തുല്യരാണ്. അവകാശവും തുല്യമാണ്. എല്ലാവരും ഒരു പോലെ ബഹുമാനം അര്‍ഹിക്കുന്നുവെന്ന് റിമ ഫെയ്സ്ബുക്കില്‍ കുറിച്ചു.
Comments