You are Here : Home / വെളളിത്തിര

ആ ദിവസങ്ങളിലെ ഭീകരത

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Sunday, October 29, 2017 12:01 hrs UTC

മറ്റ് താരങ്ങളേ പോലെയായിരുന്നില്ല സണ്ണിയുടെ ജീവിതം. ജിവന്‍ നഷ്ടപ്പെടുമോ എന്ന് ഭയന്ന് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ മടിച്ച് ചില നാളുകള്‍ ഉണ്ട് സണ്ണിയുടെ ജീവിതത്തില്‍. ജീവിതത്തിലെ മോശം ദിനങ്ങളെ കുറിച്ച് സണ്ണി സംസാരിച്ചത് ഒരു അഭിമുഖത്തിലാണ്. തന്റെ ജീവനെടുക്കുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ഭീക്ഷണിപ്പെടുത്തിയ ഒരാളെ കുറിച്ചാണ് സണ്ണി പറഞ്ഞത്. പങ്കാളി ഡാനിയേല്‍ വെബ്ബര്‍ വിദേശത്തായിരുന്നു. സണ്ണി വീട്ടില്‍ തനിച്ചും. എല്ലാ ദിവസവും സണ്ണിയുടെ വീടിന്റെ വാതിലില്‍ അയാള്‍ ഇടിക്കും. പിന്നീട് കൂട്ടുകാരും ചേര്‍ന്നു അയാളുടെ ഭീക്ഷണിക്കൊപ്പം. തുടര്‍ന്ന് മോശം ദിനങ്ങളെ മറികടന്നത് വീട് മാറ്റത്തിലൂടെയാണെന്നും അതിന് മുമ്പ് നിരന്തരം ഉപദ്രവം ഉണ്ടായപ്പോള്‍ വീട്ടില്‍ ക്യാമറ വച്ചിരുന്നതായും സണ്ണി പറയുന്നു. എന്നാല്‍ ഇപ്പോഴും ആ ദിവസങ്ങളിലെ ഭീകരത വേട്ടയാടാറുള്ളതായും സണ്ണി പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.