വിനയന്‍ കൈപിടിച്ച് ഉയര്‍ത്തിയില്ലായിരുന്നുവെങ്കില്‍ ഇന്ദ്രജിത്തും പൃഥ്വിരാജും മലയാള സിനിമയില്‍ ഉണ്ടാകുമായിരുന്നില്ലെന്ന് മല്ലിക സുകുമാരന്‍. തന്റെ ഭര്‍ത്താവ് സുകുമാരനെ സിനിമയില്‍ നിന്നും ഒതുക്കിയവര്‍ തന്റെ മക്കളേയും അതുപോലെ സിനിമയില്‍ നിന്നും അകറ്റാന്‍ ശ്രമിച്ചുവെന്നും അവര്‍ പറഞ്ഞു. വിനയന്‍ സംവിധാനം ചെയ്‌ത `ചാലക്കുടിക്കാരന്‍ ചങ്ങാതി' എന്ന ചിത്രത്തിന്റെ പൂജാ വേളയിലാണ് മല്ലിക സുകുമാരന്‍ മനസു തുറന്നത്. `` ഞാനിവിടെ വരാന്‍ രണ്ടു പ്രധാന കാരണങ്ങളുണ്ട്. എന്റെ രണ്ടു മക്കളേയും ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ സിനിയിലേക്കു കൈ പിടിച്ചുയര്‍ത്തിയത് വിനയന്‍ സാറായിരുന്നു. ഒന്ന് എന്റെ മൂത്ത മകന്‍ ഇന്ദ്രജിത്ത്. അവനെ സിനിമയിലേക്കു കൊണ്ടു വന്നത് വിനയന്‍ സാറാണ്. ഒര പ്രത്യേക ഘട്ടത്തില്‍ സുകുമാരനില്‍ തുടങ്ങിയ വനവാസം പൃഥ്വിരാജിലേക്കും തുടരാന്‍ നീക്കമുണ്ടായി. വിനയന്റെ സിനിമയില്‍ അഭിനയിച്ചതിന് മാപ്പു പറയണമെന്ന് അവര്‍ പറഞ്ഞു.
ഖേദം പ്രകടിപ്പിച്ചാല്‍ പോര മാപ്പ് എന്നു തന്നെ പറയണമന്ന് അവര്‍ നിര്‍ബന്ധം പിടിച്ചു. അങ്ങനെ മൂന്നു മാസത്തെ ഒതുക്കിയിരുത്തലിനു ശേഷം വിനയന്റെ തന്നെ അത്ഭുത ദ്വീപ് എന്ന ചിത്രവുമായാണ് പൃഥ്വിരാജ് വീണ്ടും തിരിച്ചെത്തുന്നത്. ഈ പ്രതിസന്ധി ഘട്ടങ്ങളില്‍ ഞാന്‍ തിരിച്ച് ഓസ്‌ട്രേലിയക്ക് പൊയ്‌ക്കോട്ടേ അമ്മേ എന്നു പൃഥ്വി ചോദിച്ചു. ഞനപ്പോള്‍ ഒറ്റക്കാര്യം മാത്രമേ അവനോട് ചോദിച്ചുള്ളൂ. `` നീ ഓറിയന്‌റേഷന്‍ കോഴ്‌സ് പോലും മുടക്കി ഇവിടെ വന്നത് സിനിമയില്‍ ല്‍ക്കാനാണോ അതോ വെറുതേ വന്ന് തിരിച്ചു പോകാനാണോ എന്ന്. അപ്പോള്‍ പൃഥ്വി പറഞ്ഞത് ഞാന്‍ നില്‍ക്കാന്‍ തന്നെയാണ് വന്നത് എന്നാണ്. അങ്ങനെയാണെങ്കില്‍ നീ പോകണ്ട, ഇവിടെ നില്‍ക്കാന്‍ ഞാനും പറഞ്ഞു. ആ വാക്കുകള്‍ എന്റെ മകന് ധൈര്യവും ആത്മവിശ്വാസവും നല്‍കിയെന്ന് ഞാനിന്നും വിശ്വസിക്കുന്നു.
അപ്പോഴാണ് വിനയന്‍ അത്ഭുത ദ്വീപ് വരുന്നത്. അതിലൂടെ പൃഥ്വി മടങ്ങിയെത്തി. പിന്നീട് പൃഥ്വിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വിനയന്‍ സാറിന്റെ ഈ ധൈര്യത്തോടെയുള്ള കൈപിടിച്ചുയര്‍ത്തല്‍ ഇല്ലായിരുന്നുവെങ്കില്‍ ഇന്ദ്രജിത്ത് അമേരിക്കയില്‍ ഒരു സോഫ്‌റ്റ് വെയര്‍ എന്‍ജിനീയറായി ഇന്നു ജോലി നോക്കുമായിരുന്നു. പൃഥ്വിരാജ് തിരിച്ച് ഓസ്‌ട്രേലിയയ്‌ക്കും പോയേനെ. വിനയന്‍ സാറിനോട് ഒരുപാട് കടപ്പാടുണ്ട്. അങ്ങനെയുള്ളവര്‍ക്ക് ശത്രുതയും കൂടും. എന്നാല്‍ ആ ശത്രുതയില്‍ നിന്നും വിജയശ്രീലാളിതനായി തിരിച്ചു വരും എന്നു തീര്‍ച്ചയാണ്. കാരണം നമ്മള്‍ സത്യത്തിനു വേണ്ടി പോരാടുന്നവരാണ്. നമ്മള്‍ ഒരിക്കലും മറ്റുളളവരുടെ ജീവിതം തകര്‍ക്കാന്‍ ശ്രമിക്കാറില്ല.'' മല്ലിക സുകുമാരന്‍ പറഞ്ഞു.
Comments