നൈല ഉഷ ഇടക്കാലത്ത് അഭിനയത്തിന് ഇടവേള നല്‍കിയ താരം ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ദിവാന്‍ജി മൂല ഗ്രാന്റ് പ്രി(ക്‌സ്) എന്ന ചിത്രത്തിലൂടെയാണ് നൈല തിരികെയെത്തുന്നത്. അനില്‍ രാധാകൃഷ്ണന്‍ മേനോനും കോഴിക്കോട് കളക്ടറായിരുന്ന എന്‍ പ്രശാന്തും ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ദിവാന്‍ജി വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നേരിടേണ്ടിവന്ന വെല്ലുവിളികളെക്കുറിച്ച് തുറന്ന് പറഞ്ഞ് താരസുന്ദരി രംഗത്തെത്തിയിരുന്നു. അഭിനയ ജീവിതത്തിലെന്നല്ല ജീവിതത്തിലെ തന്നെ ഏറ്റവും വലിയ സാഹസമാണ് ദിവാന്‍ജിയ്ക്കായി ചെയ്യേണ്ടിവന്നതെന്ന് നൈല വ്യക്തമാക്കി. നൈലയ്ക്കാകട്ടെ സ്‌കൂട്ടറോടിക്കുന്നതാണ് ഏറ്റവും പേടിയുള്ള കാര്യവും. തന്റെ ഏറ്റവും വലിയ ഭയത്തേ ഷൂട്ടിംഗിലുടനീളം നേരിടേണ്ടിവന്നതുകൊണ്ട് വളരെ കഠിനമായിരുന്നു അഭിനയമെന്നാണ് നൈല വ്യക്തമാക്കിയത്. സംവിധായകന്‍ അക്ഷന്‍ പറഞ്ഞാലും സ്‌കൂട്ടറോടിക്കുന്ന രംഗം ആകെ തകിടം മറിയുകയായിരുന്നു. സ്‌കൂട്ടറില്‍ ഇരുന്നുകൊണ്ടുള്ള എല്ലാ ഷോട്ടുകളും 15 ഓളം തവണ ടേക്കെടുക്കേണ്ടി വന്നെന്നും നൈല പറയുന്നു. സിനിമ കാണുമ്‌ബോള്‍ പ്രേക്ഷകര്‍ക്ക് അത് ബോധ്യപ്പെടുമെന്നും താരം വ്യക്തമാക്കി. തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപത്തുള്ള കോര്‍പ്പറേഷണ്‍ കൗണ്‍സിലറായ എഫിമോള്‍ എന്ന കഥാപാത്രമായാണ് നൈല ദിവാന്‍ജിയിലെത്തുന്നത്. മികച്ച അഭിനയ സാധ്യതയുള്ള കഥാപാത്രമായ എഫിയുടെ സഞ്ചാരം മുഴുവന്‍ തന്റെ സ്‌കൂട്ടറിലാണ്.
Comments