ദേവദാസു-ലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയ ഇലിയാന ഇപ്പോള്‍ ബോളിവുഡ്ഡില്‍ തിരക്കുള്ള അഭിനേത്രിയാണ്
സെറ്റില്‍ എന്നെ ആരേലും ഫ്‌ളര്‍ട്ട് ചെയ്യുകയും ആ നടന്റെ കൂടെ അദ്ദേഹത്തിന്റെ വീട്ടില്‍ ഡ്രിങ്ക്‌സ് കഴിക്കാന്‍ പോകുകയാണെങ്കില്‍ അദ്ദേഹം ക്ഷണിക്കുമ്പോള്‍ തീര്‍ച്ചയായും അദ്ദേഹത്തിന്റെ കൂടെ എനിക്ക് ഇനിയും സിനിമ ചെയ്യാന്‍ കഴിയും. പക്ഷേ എനിക്ക് അതിന് താല്പര്യമില്ല, ഞാനെന്തിനങ്ങനെ ചെയ്യണം? എനിക്ക് കഴിവുണ്ടെങ്കില്‍ സിനിമകള്‍ എന്നെ തേടി വരില്ലേ? ലണ്ടനില്‍ ഒരു സിനിമയുടെ ഷൂട്ടിംഗിനിടയില്‍ ഞാന്‍ മാനസ്സികമായി തകര്‍ന്ന ഒരവസ്ഥയുണ്ടായിരുന്നു. എനിക്ക് ഒരു സിനിമ നഷ്ടമായി. ഒരാളുടെ കാമുകിയായാലേ സിനിമ ലഭിക്കുകയുള്ളൂ ഞാന്‍ അങ്ങനെയുള്ള ഒരാളല്ല. 11 വര്‍ഷത്തെ അഭിനയ അനുഭവം എനിക്കുണ്ട്. അതുകൊണ്ടുതന്നെ ഞാന്‍ ഒന്നിനും വേണ്ടി വിട്ടുവീഴ്ച ചെയ്യില്ല.
Comments