ശ്രദ്ധാകപൂര്‍ ഇപ്പോള്‍ തിരക്കുള്ള നടിയാണ്. അവരുടെ ഈ വിജയത്തിനു കാരണം എന്തെന്ന് ചോദിച്ചാല്‍ തോല്‍വിയിലൂടെ ലഭിച്ച അനുഭവങ്ങളാണെന്ന് പറയും.
ഒരു നടിയായതില്‍ പലതും എനിക്ക് നഷ്ടപ്പെടുകയുണ്ടായി. സാധാരണയായി പുറത്തുപോയി വരാന്‍ കഴിഞ്ഞിരുന്നില്ല. കൂട്ടുകാരികളുമായി കറങ്ങിനടക്കാന്‍ കഴിഞ്ഞിരുന്നില്ല. എനിക്ക് തെരുവിലെ പാനി പൂരി ഇഷ്ടമായിരുന്നു. പക്ഷേ ഇപ്പോള്‍ അതെനിക്ക് ഭക്ഷിക്കാന്‍ കഴിയുന്നില്ല. കാറില്‍ സഞ്ചരിക്കുമ്പോള്‍ ഈ ഭക്ഷണപദാര്‍ത്ഥങ്ങള്‍ നോക്കി വെള്ളമിറക്കാനേ കഴിയുന്നുള്ളു. എന്റെ പ്രിയപ്പെട്ട ഡോഗ് ഷൈലിയോടൊപ്പം സന്തോഷത്തോടെ വാക്കിംഗിന് പോകാന്‍പോലും കഴിയുന്നില്ല. ചില സമയങ്ങളില്‍ എനിക്ക് ഇരട്ടമുഖങ്ങള്‍ ഉണ്ടായിരുന്നാല്‍ മതിയായിരുന്നു എന്ന് ആശിച്ചു പോകാറുണ്ട്. ഒരു നടിയായിരുന്നില്ല എങ്കില്‍ ഈ സൗകര്യമൊക്കെ എനിക്ക് അനുഭവിക്കാമായിരുന്നു.
Comments