You are Here : Home / വെളളിത്തിര

കഥാപാത്രങ്ങളും വണ്ണം കുറയ്ക്കലും തമ്മില്‍ എന്താണ് ബന്ധം?

Text Size  

Story Dated: Wednesday, November 15, 2017 01:20 hrs UTC

ഒരു മാധ്യമ പ്രവര്‍ത്തകനാണ് വിദ്യയെ പരസ്യമായി വണ്ണത്തിന്റെ പേരില്‍ കളിയാക്കിയത്. എന്നാല്‍ ഇതിന് കൃത്യമായ മറുപടി തന്നെ താരം നല്‍കി.'ഞാന്‍ ചെയ്യുന്ന ജോലിയില്‍ വളരെ സന്തുഷ്ടയാണ്. സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളും വണ്ണം കുറയ്ക്കലും തമ്മില്‍ എന്താണ് ബന്ധം? നിങ്ങളെ പോലുള്ളവരുടെ മാനസിക അവസ്ഥ മാറ്റിയിരുന്നെങ്കില്‍ നന്നായിരുന്നു' ഇതാണ് വിദ്യാ ബാലന്‍ നല്‍കിയ മറുപടി. ഇതിന് മുന്‍പും പല അവസരങ്ങളിലും മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പലരും വിദ്യാ ബാലന്റെ ശരീരഭാരത്തെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നു.

 

 

അവരോടൊക്കെ നിങ്ങള്‍ എന്റെ ശരീരഭാരത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല, അത് കൈകാര്യം ചെയ്യാന്‍ തനിക്ക് അറിയാമെന്ന് വിദ്യ മറുപടി നല്‍കാറുമുണ്ടായിരുന്നു. തുമാരി സുലു എന്ന ഹിന്ദി ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച്ച നടത്തുമ്പോഴാണ് കൂട്ടത്തിലൊരാള്‍ മണ്ടന്‍ ചോദ്യം ചോദിച്ചത്. വിദ്യ സ്ത്രീകേന്ദ്രീകൃത കഥാപാത്രങ്ങളില്‍ മാത്രമെ ശ്രദ്ധിക്കുന്നുള്ളോ അതോ വണ്ണം കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. ഈ ചോദ്യം കേട്ട് വിദ്യ മാത്രമല്ല മറ്റ് മാധ്യമപ്രവര്‍ത്തകരും അത്ഭുതപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.