You are Here : Home / വെളളിത്തിര

'റിമിയെ കെട്ടിക്കാന്‍ അപ്പച്ചന് ആഗ്രഹമുണ്ടായിരുന്നു

Text Size  

Story Dated: Wednesday, November 15, 2017 01:23 hrs UTC

ചാക്കോച്ചന്റെ വീട്ടുകാര്‍ക്ക് ഒരാഗ്രഹമുണ്ടായിരുന്നു. എന്താണെന്നല്ലേ.. 'റിമി ടോമിയെക്കൊണ്ട് തന്നെ കെട്ടിക്കാന്‍ അപ്പച്ചന് ആഗ്രഹമുണ്ടായിരുന്നു'വെന്നാണ് ചാക്കോച്ചന്റെ വെളിപ്പെടുത്തല്‍. അടുത്തിടെ നടന്ന താരനിശയ്ക്കിടെയാണ് ചാക്കോച്ചന്‍ റിമിക്കുമുന്നില്‍ ഇക്കാര്യം തുറന്നു പറഞ്ഞത്. എന്നാല്‍ 'താന്‍ കോളേജ് കാലഘട്ടം മുതല്‍ ചാക്കോച്ചന്റെ കടുത്ത ആരാധികയായിരുന്നുവെന്നും, അപ്പച്ചന് അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നുവെങ്കില്‍ ഒന്നു പാലാ വരെ വന്നൂടായിരുന്നോ..?' എന്നുമാണ് റിമി പ്രതികരിച്ചത്. തമാശകളുമായി ഇരുവരും ചേര്‍ന്ന് വേദിയെ പൊട്ടിച്ചിരിപ്പിച്ചാണ് മടങ്ങിയത്. പരിപാടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.