You are Here : Home / വെളളിത്തിര

30 വയസ്സുകാരന്‍ മാണിക്യനാകാന്‍ ലാലേട്ടന്‍

Text Size  

Story Dated: Wednesday, November 15, 2017 01:26 hrs UTC

ഒടിയന്‍ ടീം ബ്രേക്ക് എടുത്തിരിക്കുന്നത് 30 വയസ്സുകാരന്‍ മാണിക്യനാകാന്‍ മോഹന്‍ലാലിന്റെ രൂപ മാറ്റത്തിനായാണ്. മൂന്നാമത്തെ ഷെഡ്യൂള്‍ ആരംഭിച്ചു കഴിഞ്ഞു. ക്യൂട്ട് ലുക്കില്‍ ലാലേട്ടന്‍ ഡിസംബര്‍ 5-ാം തിയതി ജോയിന്‍ ചെയ്യുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ട്വിറ്ററിലൂടെ പറഞ്ഞു. ഇതിനിടെ വണ്ണം കുറച്ച രീതിയില്‍ മോഹന്‍ലാലിന്റെ ഒരു ഫോട്ടോ പുറത്തു വന്നിട്ടുണ്ട്. 

 

ഫ്രാന്‍സില്‍ നിന്നുളള വിദഗ്ധ സംഘമാണ് മോഹന്‍ലാലിനെ ഒടിയനാക്കാന്‍ രംഗത്തെത്തിയിരിക്കുന്നത്. സിനിമയ്ക്കായി അതിഗംഭീര മേയ്ക്ക്ഓവറാണ് മോഹന്‍ലാല്‍ നടത്തുക. കഠിനമായ വ്യായാമ മുറകളും യോഗയും മറ്റും പരിശീലിക്കുകയാണ് അദ്ദേഹം. ഏകദേശം 15 കിലോ ഭാരമാകും മോഹന്‍ലാല്‍ കുറയ്ക്കുക. ഇതിന് മുന്നോടിയായി ആശുപത്രിയിലെത്തിയ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഹോളിവുഡ് താരങ്ങളെ പരിശീലിപ്പിക്കുന്ന പരിചയസമ്പത്തുള്ള ആളുകളെയാണ് ഇതിനായി കൊണ്ടുവന്നിരിക്കുന്നത്. മോഹന്‍ലാലിന്റെ ഫിറ്റ്‌നെസ് ലെവല്‍ പരിശോധിച്ച ടീം 35 മുതല്‍ 40 ദിവസം വരെയാണ് മേയ്ക്ക്ഓവറിനായി കണക്ക്കൂട്ടിയിരിക്കുന്നത്. ഫ്രാന്‍സില്‍ നിന്നുള്ള ഈ ടീമില്‍ 25 പേരുണ്ട്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.