ചെന്നൈ: താന്‍ പുതിയതായി രൂപീകരിക്കാനൊരുങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടിയിലേയ്ക്ക് സംഭാവനയായി കിട്ടിയ 30 കോടി സൂക്ഷിച്ചുവെയ്ക്കാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ തിരികെ നല്‍കുക ആണെന്ന് 'ആനന്ദവികടന്‍' ലെ പ്രതിവാര പംക്തിയിലാണ് കമല്‍ഹാസന്‍ വ്യക്തമാക്കിയത്പാര്‍ട്ടി പ്രഖ്യാപനം പോലും നടത്താതെ പണം കൈയില്‍ വെയ്ക്കുന്നത് നിയമവിരുദ്ധമാണെന്നും, അതിനാല്‍ പണം തിരികെ നല്‍കുകയാണെന്നും താരം വ്യക്തമാക്കി. പാര്‍ട്ടി പ്രഖ്യാപനം നടത്തി, പേരും നല്‍കിയതിനു ശേഷം മാത്രമേ ഇനി പണം സംഭാവനയായി സ്വീകരിക്കുന്നുള്ളുവെന്നും കമല്‍ഹാസന്‍ പറയുന്നു..എന്നാല്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി എന്ന് പ്രഖ്യാപിക്കും എന്ന കാര്യം താരം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
Comments