ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിനാണ് സൈബര്‍ ആക്രമണം. അതേസമയം, തപ്‌സിക്ക് പിന്തുണയുമായി വരുണ്‍ ധവാന്‍, അര്‍ജുന്‍ കപൂര്‍ തുടങ്ങിയവര്‍ ട്വിറ്ററിലൂടെ രംഗത്തു വരികയും ചെയ്തു.ചിലപ്പോള്‍ ജീവിതത്തിലെ മികച്ച നിമിഷങ്ങള്‍ ആരാലും സ്പര്‍ശിക്കപ്പെടാതെ, തിരുത്തപ്പെടാതെ, ഉപയോഗിക്കപ്പെടാതെ നിലനില്‍ക്കും. എന്ന കുറിപ്പോടെ തപ്സി പങ്കുവച്ച ചിത്രത്തിന് നേരെയായിരുന്നു സദാചാരവാദികളുടെ ആക്രമണം. മേക്കപ്പില്ലാതെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോമ്പിനേഷനിലുള്ള സ്ട്രാപ്ലെസ് വണ്‍പീസ് ധരിച്ച ചിത്രമാണ് തപ്‌സി ട്വീറ്റ് ചെയ്തിരുന്നത്. സൈബര്‍ ആങ്ങളമാര്‍ക്കെതിരെ ശക്തമായ മറുപടിയാണ് തപ്‌സി നല്‍കിയത്. നിങ്ങളെപ്പോലെ സദാചാരത്തിന്റെ സംരക്ഷകരെ ഞാന്‍ കണ്ടിണ്ടില്ലെന്നും നിങ്ങളെ തിരിച്ചറിയാന്‍ വൈകിയെന്നും മറ്റൊരു ട്വീറ്റില്‍ താരം പ്രതികരിച്ചു. ഇത്തരം കാര്യങ്ങള്‍ സ്ത്രീകളിലേക്ക് പുരുഷനെ ആകര്‍ഷിക്കുമെന്നും അത് ഉപദ്രവങ്ങള്‍ക്ക് വഴിവെക്കുമെന്നുമുളള കമന്റുകള്‍ക്ക്, അങ്ങനെയാണെങ്കില്‍ അത്തരം പുരുഷന്മാര്‍ തങ്ങളുടെ അസുഖത്തിനെ പ്രതിരോധിക്കാന്‍ എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നുവെന്നും അല്ലാതെ അതുണ്ടാകുന്നത് ഇത്തരം കാര്യങ്ങള്‍ മൂലമല്ലെന്നും തപ്‌സി തുറന്നടിച്ചു. പെട്ടെന്ന് സുഖം പ്രാപിക്കാനും താരം സദാചാര ആങ്ങളമാരോട് ആവശ്യപ്പെടുകയും ചെയ്തു.
Comments