ഹാസ്യ നടന്‍, സ്വഭാവ നടന്‍, വില്ലന്‍ എന്നിങ്ങനെ ലഭിക്കുന്ന ഏതു കഥാപാത്രത്തെയും തന്മയത്വത്തോടെ പ്രേക്ഷക ഹൃദയത്തിലേയ്‌ക്കെത്തിക്കുന്ന സായ് കുമാറിന് മികച്ച നടന്‍ എന്ന സ്ഥാനം എന്നുമുണ്ട്. സിനിമയുടെ മുന്‍നിരയില്‍ തലയുയര്‍ത്തി നിന്ന സായ് കുമാറിനെ പക്ഷേ ഇപ്പോള്‍ കാണാനില്ലെന്നതാണ് ആരാധകരുടെ നിരീക്ഷണം. സിനിമയില്‍ നിറഞ്ഞു നിന്ന സായ് കുമാര്‍ പെട്ടെന്ന് സിനിമ ഉപേക്ഷിച്ചതു പോലെയൊരു ശൂന്യത. 'എന്നു നിന്റെ മൊയ്തീന്‍' എന്ന ചിത്രത്തിനു ശേഷം സായ് കുമാര്‍ എവിടെയെന്ന ചോദ്യം ഉയരുന്നു. കഴിഞ്ഞ 40 വര്‍ഷമായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സായ് കുമാര്‍ അതേ പ്രതാപത്തോടെ തിരിച്ചെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം. സിദ്ധിഖ്-ലാല്‍ ടീമിന്റെ റാംജിറാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെയാണ് സായ്കുമാര്‍ മലയാള സിനിമയ്ക്ക് പരിചിതനാകുന്നത്. പക്ഷേ 1977ല്‍ എത്തിയ 'വിടരുന്ന മൊട്ടുകള്‍' എന്ന ചിത്രത്തില്‍ ബാലതാരമായാണ് എത്തിയത്. റാംജിറാവുവിന് ശേഷം ഹരിഹര്‍നഗറിലെ ആന്‍ഡ്രൂസ് എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം മലയാള സിനിമയുടെ സ്ഥിര സാന്നിധ്യമാവുകയായിരുന്നു. പിന്നീട് വില്ലന്‍ വേഷങ്ങളിലാണ് കൂടുതല്‍ തിളങ്ങിയത്. സ്വഭാവ നടനായും, സഹ നടനായുമൊക്കെയാണ് വെള്ളിത്തിരയിലെത്തിയതെങ്കിലും നായകന്മാരെ അതിശയിപ്പിക്കുന്ന അഭിനയ മികവ് സായ് കുമാര്‍ കാഴ്ച വെച്ചു.
Comments