മോഹന്‍ലാല്‍ നായകനായി രാമലീലയുടെ വന്‍ വിജയത്തിന് ശേഷം അടുത്ത ചിത്രവുമായി അരുണ്‍ ഗോപി എത്തുന്നു. അരുണ്‍ ഗോപി തന്നെയാണ് പുതിയ ചിത്രത്തിനായി തയ്യാറെടുക്കുന്ന വിവരം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. രാമലീലയുടെ നിര്‍മാതാവായ ടോമിച്ചന് മുളകുപാടം തന്നെയാണ് ഈ ചിത്രവും നിര്‍മിക്കുന്നത്. നായകനാകുന്ന താരത്തെക്കുറിച്ചുള്ള ചില പരാമര്‍ശങ്ങള്‍ മോഹന്‍ലാലിനെ തന്നെയാണ് സൂചിപ്പിക്കുന്നതെന്നാണ് ആരാധകരും ഉറപ്പിച്ച് പറയുന്നത്. നേരത്തെ സിനിമയുമായി ബന്ധപ്പെട്ട് ടോമിച്ചന് മുളകുപാടവും അരുണ്‍ ഗോപിയും മോഹന്‍ലാലിനെക്കണ്ട് ചര്‍ച്ച നടത്തിയിരുന്നു.
Comments