You are Here : Home / വെളളിത്തിര

പുരുഷന്മാരും ലൈംഗിക പീഡനത്തിന് ഇരകളാകുന്നു

Text Size  

Story Dated: Friday, November 24, 2017 07:43 hrs UTC

സിനിമാലോകത്ത് പുരുഷന്മാരും ലൈംഗിക പീഡനത്തിന് ഇരകളാകുന്നുണ്ടെന്ന നടി രാധിക ആപ്‌തെ. അടുക്കാനാവാത്ത ഒരു മായികവലയമുണ്ട് ബോളിവുഡിനെന്ന വിശ്വാസം നിലനില്‍ക്കുന്നതിനാല്‍ എല്ലാവരും ഒരുതരം ഭയത്തിലാണ്. ലൈംഗിക പീഡനത്തിന് ഇരകളായ ഒരുപാട് പുരുഷ സഹതാങ്ങളെ എനിക്കറിയാം. ഭയം കാരണം അവരില്‍ പലരും ഈ വിവരം പുറത്തു പറയാതിരിക്കുകയാണ്ഒരു അഭിമുഖത്തില്‍ രാധിക പറഞ്ഞു. അടുക്കാനാവാത്ത ഒരു മായികവലയമുണ്ട് ബോളിവുഡിനെന്ന വിശ്വാസം നിലനില്‍ക്കുന്നതിനാല്‍ എല്ലാവരും ഒരുതരം ഭയത്തിലാണ്. അത് യാഥാര്‍ഥ്യമല്ല. അതൊരു ജോലിസ്ഥലം മാത്രമാണ്. ഇവിടെയും എല്ലാ തലത്തിലും തൊഴില്‍ മര്യാദകള്‍ നടപ്പിലാക്കേണ്ടതുണ്ട്. ആളുകള്‍ തങ്ങള്‍ നേരിട്ട അനുഭവങ്ങള്‍ തുറന്നുപറഞ്ഞും കുറ്റക്കാരെ ചൂണ്ടിക്കാട്ടിയും മുന്നോട്ടുവന്നേ പറ്റൂ. നമ്മള്‍ പറയുന്നത് ആര് വിശ്വസിക്കും എന്നൊരു ആശങ്കയുണ്ട് എല്ലാവര്‍ക്കും. മറുഭാഗത്തുള്ളയാള്‍ക്കാവട്ടെ ഒരുപാട് അധികാരങ്ങളുണ്ട് താനും. അതുകൊണ്ട് തന്നെ നമ്മുടെ പരാതികള്‍ ശ്രദ്ധിക്കപ്പെടാതെ പോകുമെന്നും കരിയര്‍ നശിക്കുമെന്നും എല്ലാവരും ഭയക്കുന്നു. എന്നാല്‍, കൂടുതല്‍ ആളുകള്‍ ശബ്ദമുയര്‍ത്തി മുന്നോട്ടു വരണം എന്നു തന്നെയാണ് എന്റെ അഭിപ്രായം. സ്വന്തം അധികാരം ഉപയോഗിച്ച് മറ്റുള്ളവരെ നശിപ്പിക്കുന്നവര്‍ തുറന്നുകാട്ടപ്പെടുക തന്നെ വേണം. അതേസമയം സ്വന്തം കാര്യസാധ്യത്തിനുവേണ്ടി എന്തും ചെയ്യാന്‍ ഒരുക്കമായ ചിലരുമുണ്ട്. നി

    Comments

    Jayesh November 24, 2017 08:50
    Radhikaji You r a gem.Keep cruising.

    Hrishikesh Wakharkar November 24, 2017 08:49
    u have become thin may be for a particular roal but ring looking pretty very pretty

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.