ന അന്‍പു ചെഴിയാന് എന്ന വലിയ പണമിടപാടുകാരന് സിനിമാ നിര്‍മ്മാതാവ് അശോക് കുമാറിന്റെ ആത്മഹത്യ സംഭവത്തില്‍ പിടിയിലായി. അശോക് കുമാറിന്റെ ആത്മഹത്യ കുറിപ്പില്‍ ചെഴിയാനെക്കുറിച്ചുള്ള വിവരങ്ങളുണ്ടായിരുന്നു. എന്നാലിപ്പോള്‍ അന്‍പു ചെഴിയാനെച്ചൊല്ലി തമിഴ് സിനിമ രണ്ടു തട്ടിലായിരിക്കുകയാണ്. ഇയാള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന വാദങ്ങള്‍ക്കിടെ ചില താരങ്ങള്‍ ചെഴിയാനെ ശക്തമായി പിന്തുണയ്ക്കുന്ന നിലപാടാണ് സ്വകരിച്ചിരിക്കുന്നത്. തെന്നിന്ത്യന്‍ താരങ്ങളായ ഷംന കാസിമും ദേവയാനിയും തമ്മിലാണ് ഇപ്പോള്‍ അന്‍പുചെഴിയാനെ ചൊല്ലി തര്‍ക്കത്തിലായിരിക്കുന്നത്.
'അദ്ദേഹം ഈ ലോകം വിട്ടു പോയി. നമുക്കിനി ഒരേ ഒരു കാര്യമേ ചെയ്യാനുള്ളൂ..ആ തന്തയില്ലാത്തവന് പരമാവധി ശിക്ഷ വാങ്ങികൊടുക്കുക. അതിനായി നമുക്ക് കൈകള്‍ കോര്‍ക്കാം' ഷംന ട്വിറ്ററില്‍ കുറിച്ചു. He left this world,only thing we can do is to give biggest punishment for that Basturd #AnbuCheziyan .. let’s hold our hands together for it pic.twitter.com/XDFUXVZLsA— Poorna (@shamna_kasim) November 24, 2017
Comments