തമിഴിലും മലയാളത്തിലും ചിത്രങ്ങള്‍ എടുത്തിട്ടുള്ള ഒരു പ്രമുഖ മലയാള സംവിധാകയന്‍ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചുവെന്ന് നടി ലക്ഷ്മി രാമകൃഷ്ണന്‍. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലഷ്മി രാമകൃഷ്ണന്‍ തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. മലയാളത്തിലും തമിഴിലും സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള സംവിധായകനില്‍ നിന്നാണ് ദുരനുഭവമുണ്ടായതെന്ന് ലക്ഷ്മി പറഞ്ഞു. എന്നാല്‍ സംവിധായകന്റെ പേര് വെളിപ്പെടുത്താന്‍ അവര്‍ തയ്യാറായില്ല.ലോഹിതദാസ് സംവിധാനം ചെയ്ത് 2006ല്‍ പുറത്തിറങ്ങിയ ചക്കരമുത്ത് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ ലക്ഷ്മി രാമകൃഷ്ണന്‍ തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗരാജ്യമാണ് ലക്ഷ്മി അവസാനം അഭിനയിച്ച മലയാള ചിത്രം. സിനിമാ മേഖലയില്‍ ഇത്തരം ആളുകളുണ്ടെന്നും എന്നാല്‍ ആരും ഇതേക്കുറിച്ച് തുറന്ന് പറയാന്‍ തയ്യാറാകുന്നില്ലെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. അടുത്ത കാലത്ത് ഒരു സംവിധായകന്‍ അയച്ച ആള്‍ പ്രോജക്റ്റിനെക്കുറിച്ച് സംസാരിക്കാന്‍ ഫ്‌ളാറ്റില്‍ എത്തി. ആദ്യം പറഞ്ഞ അയാള്‍ ചില അഡ്ജസ്റ്റുമെന്റുകളെക്കുറിച്ച് പറഞ്ഞു. ഡേറ്റിന്റെ അഡ്ജസ്റ്റ്‌മെന്റ് ആകുമെന്നാണ് കരുതിയത്. എന്നാല്‍ മറ്റ് ചില അഡ്ജസ്റ്റുമെന്റുകളാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമായപ്പോള്‍ അയാളെ ഇറക്കിവിട്ടുവെന്നും ലക്ഷ്മി പറഞ്ഞു.
Comments