നേര്‍ത്ത പിങ്ക് തീം കളറാക്കിയുള്ള ആ വെഡിങ് ചിത്രങ്ങള്‍ എല്ലാവരുടെയും മനസ്സ് കവര്‍ന്നിരുന്നു. വിരാടിന്റെയും അനുഷ്‌കയുടെയും വിവാഹവസ്ത്രങ്ങള്‍ രൂപകല്‍പന ചെയ്തതു ലോകപ്രശസ്ത ഡിസൈനര്‍ സബ്യസാചിയാണ്. 32 ദിവസമെടുത്ത് 67 തുന്നല്‍വിദഗ്ധരാണ് ഇരവരുടെയും വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്. അനുഷ്‌കയുടെ നേര്‍ത്ത പിങ്കിലുള്ള ലെഹങ്കയില്‍ നവോത്ഥാന കാലത്തെ അലങ്കാരപ്പണികളാണ് ചെയ്തിരുന്നത്. സ്വര്‍ണവും വെള്ളിയും ഇടകലര്‍ന്ന നൂലുകള്‍കൊണ്ടു തുന്നല്‍പണി ചെയ്തു സുന്ദരമാക്കിയതു കൂടാതെ ലെഹങ്കയില്‍ പേളും മുത്തുകളും പതിപ്പിച്ചിരുന്നു. 'അണ്‍കട്ട്' വജ്രവും ജാപ്പനീസ് പേളുമായിരുന്നു ആഭരണങ്ങള്‍. പ്രൗഢസുന്ദരമായ ജിമിക്കി കമ്മലും നെക്ലസും അനുഷ്‌കയെ മനോഹരിയായി. വിവാഹനിശ്ചയ വേളയിലും സബ്യസാചി വസ്ത്രാഭരണങ്ങളാണ് അനുഷ്‌ക അണിഞ്ഞത്. വിരാടിന്റെ പട്ടു ഷെര്‍വാണിയിലെ ബെനാറസ് അലങ്കാരപ്പണികളും റോസാപ്പൂനിറത്തിലെ തലപ്പാവുമായിരുന്നു. മിലാനിലെ ആഡംബര സുഖവാസ കേന്ദ്രമായ ടസ്‌കനില്‍ വച്ചായിരുന്നു വിവാഹമെന്നതിനാല്‍ ആ മനോഹരമായ ചുറ്റുപാടിലെ നിറങ്ങളോടു ചേര്‍ന്നു പോകുന്ന നിറം തന്നെ തിരഞ്ഞെടുത്തെന്നാണു സബ്യസാചി വെളിപ്പെടുത്തിയത്.
Comments