You are Here : Home / വെളളിത്തിര

ആറ് കോടിയല്ല അതിന്റെ ഇരട്ടി തരാമെന്ന് രാംചരണ്‍

Text Size  

Story Dated: Monday, February 05, 2018 01:43 hrs UTC

നയന്‍താര അഭിനയിക്കുന്ന ചിത്രങ്ങള്‍ പരാജയപ്പെടുന്നത് അപൂര്‍വമാണ്. തിരക്കഥയുടെയും ബാനറിന്റെയും സെലക്ഷന് നയന്‍സ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. അതുകൊണ്ടാണ് അടുത്തകാലത്ത് നയന്‍താര ടൈറ്റില്‍ റോളില്‍ അഭിനയിച്ച മായ, കേന്ദ്രകഥാപാത്രമായ ഡോറ തുടങ്ങിയ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ വലിയ വിജയമായത്. ഗ്ലാമര്‍ മാത്രമല്ല അഭിനയമികവ് കൂടിയാണ് നയന്‍താരയെ താരമാക്കുന്നത്. ചിരഞ്ജീവി നായകനാകുന്ന ഉയ്യലവാഡാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തില്‍ നായികയായി നയന്‍സിനെയാണ് വിളിച്ചത്. മുമ്പ് പ്രായമുള്ളവരുടെ നായികയാവാന്‍ പറ്റില്ലെന്ന് പറഞ്ഞ താരം അടുത്തിടെ നിലപാട് മാറ്റിയിരുന്നു. ആന്ധ്രയിലെ കര്‍നൂലില്‍ ജീവിച്ചിരുന്ന സ്വാതന്ത്ര്യസമര പോരാളിയുടെ ജീവിതത്തെ ആസ്പദമാക്കിയ ചിത്രം ചിരഞ്ജീവിയുടെ മകനും യുവതാരവുമായ രാംചരണ്‍തേജയാണ് നിര്‍മിക്കുന്നത്. 150 കോടിയാണ് മുതല്‍ മുടക്ക്. സുരേന്ദ്ര റെഡ്ഡി മൂന്ന് ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്. സാധാരണ ചിത്രങ്ങള്‍ക്ക് നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ ഡേറ്റ് നിര്‍മാതാവ് ആവശ്യപ്പെട്ടതിനാല്‍ ആറ് കോടി രൂപ പ്രതിഫലം വേണമെന്ന് നയന്‍സ് ആവശ്യപ്പെട്ടു. ഇതറിഞ്ഞ പലരും അമ്പരന്നു. എന്നാല്‍ ആറ് കോടിയല്ല അതിന്റെ ഇരട്ടി തരാമെന്ന് പറഞ്ഞ് രാംചരണ്‍ നയന്‍സിനെ ഞെട്ടിച്ചു. മറ്റ് പല സിനിമകളും ഒഴിവാക്കിയാണ് നയന്‍താര ചിരഞ്ജീവിയുടെ സിനിമയുമായി സഹകരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.