യുവതാരം നീരജ് മാധവിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. കോഴിക്കോട് താജിലാണ് ചടങ്ങുകള്‍ നടന്നത്. കോഴിക്കോട് സ്വദേശി ദീപ്തിയാണ് വധു. ഏപ്രില്‍ രണ്ടിന് കോഴിക്കോട് വെച്ചാണ് വിവാഹം. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.
സഹനടനായി സിനിമയിലേക്കെത്തിയ നീരജ് ചുരുങ്ങിയ സമയം കൊണ്ട് തന്റേതായ സ്ഥാനം നേടിയെടുത്ത യുവതാരമാണ്. 2013ല്‍ പുറത്തിറങ്ങിയ ബഡ്ഡിയാണ് ആദ്യ ചിത്രം. തുടര്‍ന്ന് ദൃശ്യം, അപ്പോത്തിക്കിരി, 1983, സപ്തമശ്രീ തസ്കര, മെക്സിക്കന്‍ അപരാത, ഒരു മെക്സിക്കന്‍ അപാരത, തുടങ്ങി നിരവധി ചിത്രങ്ങളില്‍ മികച്ച വേഷം ചെയ്തു.
Comments