സുരേഷ് ബാബു സംവിധാനം ചെയ്ത കോട്ടയം കുഞ്ഞച്ചന് എന്ന സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്ന വിവരം മമ്മൂട്ടിയും സംവിധായകന് മിഥുന് മാനുവല്‍ തോമസും ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. എന്നാലിപ്പോള്‍ സിനിമയുടെ രണ്ടാം ഭാഗം ഉപേക്ഷിച്ചുവെന്നാണ് ഫ്രൈഡേ ഹൗസ് നിര്‍മ്മാണ കമ്ബനിയുടെ ഉടമസ്ഥനും നടനുമായ വിജയ് ബാബു പറയുന്നത്.
ചിത്രത്തിന്റെ പേര് കോട്ടയം കുഞ്ഞച്ചന് എന്ന് ഉപയോഗിക്കുന്നതിനുള്ള പകര്‍പ്പവകാശം നല്കാന് നിര്‍മാതാവ് അരോമ മണി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഈ പ്രോജക്ട് ഉപേക്ഷിക്കുന്നതെന്ന് വിജയ് ബാബു വ്യക്തമാക്കി. പകരം കോട്ടയത്തുകാരനായ മറ്റൊരു കഥാപാത്രത്തെ ഉപയോഗിച്ച് സിനിമ ചിത്രീകരിക്കുമെന്നും ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളുടെ പേരുകളൊന്നും തന്നെ ഉപയോഗിക്കില്ലെന്നും വിജയ് ബാബു പറഞ്ഞു.
Comments