ബോളിവുഡില്‍ എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നവരാണ് രണ്‍വീര്‍ സിങും ദീപിക പദുക്കോണും. ഇരുവരും തമ്മില്‍ പ്രണയമാണെന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ദീപികയുമായുള്ള ബന്ധം തുറന്നു പറയുകയാണ് രണ്‍വീര്‍. റൈസിങ് ഇന്ത്യ സമ്മിറ്റിലാണ് താരം തുറന്നുപറച്ചില്‍ നടത്തിയിരിക്കുന്നത്. പരസ്പര ആരാധനയുടെ ബന്ധമാണ് തങ്ങള്‍ തമ്മില്‍ലെന്നും ഒരു അഭിനേതാവ് എന്ന നിലയില്‍ തനിക്ക് വലിയ ബഹുമാനമാണ് ദീപികയോടെന്നും എന്നാല്‍, അത്തരമൊരു ചിന്ത അവര്‍ക്കില്ലെന്നും താനത് വെറുതെ പറയുകയാണെന്നാണ് ദീപിക പറയുന്നതെന്നും രണ്‍വീര്‍ പറഞ്ഞു. ഒരു കലാകാരി എന്ന നിലയില്‍ അവരില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. ദീപികയെ ജീവിതത്തില്‍ ലഭിച്ചതില്‍ ഞാന്‍ അനുഗ്രഹീതനാണ് രണ്‍വീര്‍ കൂട്ടിച്ചേര്‍ത്തു.
Comments