സ്ത്രീകള്‍ സ്റ്റേജില്‍ കോമഡി ചെയ്യാന്‍ ധൈര്യപ്പെട്ടത് കൊച്ചിയിലെ മിമിക്സ് ട്രൂപ്പുകളില്‍ നിറ സാന്നിധ്യമായിരുന്ന തെസ്നിഖാന് എന്ന ഹാസ്യനടിയുടെ വരവോടെയാണ്. ഇന്ന് മിനിസ്ക്രീനില്‍ നിരവധി കോമഡി സ്ത്രീ താരങ്ങള്‍ ഉണ്ടെങ്കിലും തെസ്നിഖാന് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരിയാണ്.
ഒരു കാലത്ത് മലയാള ചാനലുകളിലെ മിന്നും താരമായിരുന്നു തെസ്നി ഖാന്. മലയാളികളെ കുടുകുടെ ചിരിപ്പിച്ച ഈ നടി പിന്നെ അഭ്രപാളിയിലേക്ക് ചുവടുമാറ്റി. തെസ്നി പത്തു വര്‍ഷം ഒരു ചാനല്‍ ഒരുക്കിയ ഹാസ്യ പരിപാടിയില്‍ പ്രധാന വേഷത്തില്‍ ഉണ്ടായിരുന്നു.എന്നാല്‍ പരിപാടിയുടെ പത്താം വാര്‍ഷികത്തില്‍ അര്‍ഹമായ പരിഗണനകള്‍ നല്‍കാതെ തന്നെ തഴഞ്ഞുവെന്നു വെളിപ്പെടുത്തുന്നു. ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ചാനല്‍ പ്രവര്‍ത്തകരില്‍ നേരിടെണ്ടി വന്ന അവഗണന താരം തുറന്നു പറഞ്ഞത്.
ആത്മാര്‍ത്ഥതയോടെയാണ് ഇത് വരെയും എല്ലാ റോളുകളും നടിയെന്ന നിലയില്‍ ചെയ്തിട്ടുള്ളത്. ''എന്നാല്‍ ആ പരിപാടിയുടെ പത്താം വാര്‍ഷികച്ചടങ്ങില്‍ എന്നെ തഴഞ്ഞു. പുതിയതായി വന്ന കുട്ടികള്‍ക്കും ശേഷം ഏറ്റവും അവസാനമായിരുന്നു നമ്മുടെ സ്ഥാനം.ഓഡിയന്‍സിനോട് സംസാരിക്കാന്‍ പോലും അവസരം തന്നില്ല. സത്യത്തില്‍ ഞാന്‍ പൊട്ടിക്കരഞ്ഞുപോയി. എന്നോട് അങ്ങനെ ചെയ്തല്ലോ എന്നൊരു വിഷമം. അത് പറഞ്ഞാലും തീരില്ല.' തെസ്നി പറയുന്നു.
Comments