മോഹന്‍ലാലിന് വെല്ലുവിളിയായി ആമിര്‍ ഖാന്‍. മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി എം.ടി.വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കി ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന രണ്ടാമൂഴത്തിന് ഭീഷണിയായി ആമിര്‍ ഖാന്റെ മഹാഭാരതം. ഇന്ത്യന്‍ സിനിമയിലെ പെര്‍ഫക്ഷനിസ്റ്റായ ആമിര്‍ ഖാന്റെ സ്വപ്ന പദ്ധതിയാണ് മഹാഭാരതം.
1000 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാണം മുകേഷ് അംബാനിയാണ്. ചിത്രം നിര്‍മ്മിക്കാന്‍ ആമിര്‍ വലിയൊരു നിര്‍മ്മാണ കമ്ബനിയെ തേടിപ്പോയപ്പോഴാണ് ചിത്രത്തിന്റെ നിര്‍മ്മാണം മുകേഷ് അംബാനി ഏറ്റെടുത്തത്. ചിത്രത്തിനായി മുകേഷ് പുതിയൊരു നിര്‍മ്മാണ കമ്ബനി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആമിര്‍ കൈ വെച്ചാല്‍ ചിത്രം മികച്ചതാവും എന്ന പ്രതീക്ഷയിലാണ് മുകേഷ് അംബാനി ഈ ചിത്രത്തിന്റെ ഭാഗമായത്.
ആമിറിന്റെ തഗ്സ് ഓഫ് ഹിന്ദുസ്ഥാന് ശേഷമാകും മഹാഭാരതത്തിലേയ്ക്ക് കടക്കുക. എന്നാല്‍ ഇപ്പോഴെ ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് ആമിര്‍. മഹാഭാരതത്തിലെ എല്ലാ കഥാപാത്രങ്ങളെ കുറിച്ചും വിശദമായി പഠിക്കുകയാണിപ്പോള്‍ ആമിര്‍. ഹോളിവുഡ് സീരീസുകളായ ലോര്‍ഡ് ഓഫ് ദ് റിംഗ്, ഗെയിം ഓഫ് ത്രോണ്‍ എന്നിങ്ങനെ പല ഭാഗങ്ങളിലായാണ് ചിത്രം ഒരുക്കുക. അതേസമയം ചിത്രത്തെ കുറിച്ചുള്ള മറ്റുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഇതിന് മുമ്ബൊരു മഹാഭാരതം എസ്.എസ്.രാജമൗലി പദ്ധതിയിട്ടിരുന്നു. മോഹന്‍ലാല്‍, രജനീ കാന്ത്, ആമിര്‍ ഖാന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രാജമൗലി മഹാഭാരതം ഒരുക്കാന്‍ പദ്ധതിയിട്ടെങ്കിലും അത് പാടേ ഉപേക്ഷിക്കുകയായിരുന്നു. മോഹന്‍ലാലിനെ നായകനാക്കി വി.എ.ശ്രീകുമാര്‍ രണ്ടാമൂഴം ഒരുക്കുന്നുവെന്ന പ്രഖ്യാപനം ഉണ്ടായതോടെ രാജമൗലി തന്റെ സ്വപ്ന പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
Comments