വനിതാ സെലിബ്രിറ്റികളുടെ വിവാഹ വാര്‍ത്ത ആരാധകര്‍ക്ക് വലുതാണ്. പലപ്പോഴും വിവാഹം നടന്നേക്കും എന്ന വാര്‍ത്ത ഏറെ ഉയരുന്നതും വലിയ ഗോസിപ്പുകളായി മാറുന്നതും നടിമാരുടേതുതന്നെയാണ്. അത്തരത്തില്‍ ഏറെ ഗോസിപ്പുകള്‍ക്ക് ഇരയാകേണ്ടിവന്ന നടിയാണ് നയന്‍താര.
ഇപ്പോള്‍ ആരാധകരുടെ പ്രിയ നയന്‍സ് വിവാഹക്കാര്യം തുറന്നുപറഞ്ഞിരിക്കുകയാണ്. താന്‍ ഉടന്‍ വിവാഹിതയാകുമെന്നും ഇക്കൊല്ലം തന്നെ അത് പ്രതീക്ഷിക്കാമെന്നുമാണ് അവര്‍ പറഞ്ഞത്. മാതാപിതാക്കള്‍ക്കും പ്രതിശ്രുത വരനും അവര്‍ നന്ദിയറിയിച്ചു.
ദി ഹിന്ദു വേള്‍ഡ് ഓഫ് വിമന്‍ 2018 വേദിയിലില്‍ പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയാരുന്നു നയന്‍ താര. സംവിധായകന് വിഘ്നേഷ് ശിവനോടൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ വരന് വിഘ്നേഷാണെന്ന് നയന്‍സ് തുറന്നുപറഞ്ഞില്ല. 'നാനും റൗഡിതാന്‍' എന്ന വിജയ് സേതുപതി സിനിമ ചിത്രീകരിക്കുന്ന വേളയിലാണ് വിഘ്നേഷും നയന്‍ താരയും തമ്മില്‍ അടുത്തത്.
Comments