You are Here : Home / വെളളിത്തിര

അച്ഛനെ ട്രോളിയവർക്ക് എതിരെ ചിമ്പു

Text Size  

Story Dated: Sunday, March 25, 2018 03:33 hrs UTC

പിതാവിനെ ട്രോളര്‍മാര്‍ പരിഹസിക്കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തു വന്നിരിക്കുകയാണ് ചിമ്ബു. 'കുറച്ചു കാര്യങ്ങള്‍ എന്റെ പിതാവിനെപ്പറ്റി സംസാരിക്കാന്‍ ആഗ്രഹിക്കുന്നു, അദ്ദേഹം വലിയ നടനാണ് തമിഴ് സിനിമയിലെ തന്നെ മുന്‍നിരക്കാരില്‍ ഒരാളാണ്.

എന്നാല്‍ കുറച്ചു കാലങ്ങളായി ബഹുമാനത്തിനു പകരം കളിയാക്കുകയും അപമാനിക്കുകയും ചെയ്യുന്ന ട്രോളുകളാണ് അദ്ദേഹത്തിന് നേരെ ഇത് എന്നെ സംബന്ധിച്ചിടത്തോളം വേദനാജനകമാണെന്ന് പറയാതെ വയ്യ. അവര്‍ പ്രധാനമായും അദ്ദേഹത്തിന്റെ ഗാനങ്ങളെയാണ് പരിഹസിക്കുന്നത് അതില്‍ തുടങ്ങി എങ്ങനെയാണ് മുടിയുടെ സ്‌റ്റൈല്‍ എന്നു വരെ നോക്കി കുറ്റപ്പെടുത്തുന്നു.അദ്ദേഹത്തിന്റെ ഗാനങ്ങളെ പരിഹസിക്കുന്നവര്‍ക്ക് അതു പോലെ ഒരു ഹിറ്റ് ഗാനമുണ്ടാക്കാനോ ആലപിക്കാനോ കഴിയുമോ പിന്നെ മുടിയുടെ കാര്യം അവരുടെ 20 ാം വയസ്സില്‍ ഇതുപോലെ മുടിയുണ്ടായിട്ടുണ്ടോ. ആരെയാണ് ഇവര്‍ പരിഹസിക്കുന്നത്. നമ്മില്‍ കുറച്ചു പേര്‍ക്ക് കഴിവുള്ളവരെ ബഹുമാനിക്കാനറിയില്ല. ജീവിതത്തില്‍ അവര്‍ക്ക് ചിന്തിക്കാന്‍ സാധിക്കാത്ത ഉയരത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനം 'സിമ്ബു പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.