യുവതാരങ്ങള്‍ക്കിടയില്‍ പൃഥ്വിരാജ് എന്നും വാര്‍ത്തകളിലും ട്രോളുകളിലും ഇടംപിടിക്കാറുണ്ട്. ഇപ്പോള്‍ കുറച്ച് ദിവസങ്ങളായി പൃഥ്വി മാത്രമല്ല പൃഥ്വിയുടെ അമ്മയും വാര്‍ത്തകളിലും ട്രോളുകളിലും ഇടംപിടിച്ചിരിക്കുകയാണ്. അതിന് കാരണം ലംബോര്‍ഗിനിയും. അടുത്തിടെയാണ് പൊന്നും വില കൊടുത്ത് പൃഥ്വിരാജ് ലംബോര്‍ഗിനി സ്വന്തമാക്കിയത്. 2.13 കോടി രൂപയ്ക്കാണ് പൃഥ്വി ലംബോര്‍ഗിനി സ്വന്തമാക്കിയത്.
ഇതുകൂടാതെ 41 ലക്ഷത്തോളം രൂപ നികുതിയിനത്തില്‍ സര്‍ക്കാറിലേയ്ക്ക് അടച്ചതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ ലംബോര്‍ഗിനിയും പൃഥ്വിയുടേതാണ്. ഈ സാഹചര്യത്തില്‍ പൃഥ്വിയുടെ ലംബോര്‍ഗിനിയെ കുറിച്ച് അമ്മ മല്ലികാ സുകുമാരന്‍ പറഞ്ഞതും ചര്‍ച്ചയായി. മല്ലികയുടെ വാക്കുകളില്‍ ട്രോളിനും വഴികാട്ടിയായി. പൃഥ്വി ലംബോര്‍ഗിനി തന്റെ തറവാടു വീട്ടിലേയ്ക്ക് കൊണ്ടു വരില്ലെന്നും അതിന് കാരണം മോശം റോഡാണെന്നും മല്ലികാ അന്ന് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് മല്ലികയെ വിമര്‍ശിച്ചും ട്രോളിയും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. അക്കൂട്ടത്തില്‍ ഷോണ്‍ ജോര്‍ജും രംഗത്തെത്തിയിട്ടുണ്ട്.
ഷോണ്‍ ജോര്‍ജിന്റെ വാക്കുകളിലേയ്ക്ക്-
ഈ കഴിഞ്ഞ രണ്ടു ദിവസത്തിനിടയില്‍ നടന്‍ പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരന്റെ ഒരു വീഡിയോ വളരെ വൈറലായി കണ്ടു. അതില്‍ അവരുടെ മക്കളുടെ വിലകൂടിയ വാഹനങ്ങള്‍ റോഡ് മോശമായതിന്റെ പേരില്‍ വീട്ടില്‍ കൊണ്ടുവരാന്‍ കഴിയുന്നില്ലെന്ന പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വളരെ വലിയ വിമര്‍ശനത്തിന് കാരണമായി.
ആ വിഷയത്തിലേക്കല്ല ഞാന്‍ വരുന്നത്. അവര്‍ പറഞ്ഞതിലെ ഒരു കാര്യം നമ്മള്‍ കാണേണ്ടതുണ്ട്. അവരുടെ മകന്‍ പൃഥ്വിരാജ് ഈയിടെ ഒരു ലംബോര്‍ഗിനി കാര്‍ വാങ്ങിച്ചു. നമ്മള്‍ മാധ്യമങ്ങളിലെല്ലാം കണ്ടതാണ്. മൂന്നുകോടിയിലധികം രൂപ വിലയുള്ള ഒരു വാഹനമാണ്. 45 ലക്ഷം രൂപ അവര്‍ അതിന് റോഡ് ടാക്‌സ് അടച്ചു. എന്തിനാണ് നമ്മള്‍ റോഡ് ടാക്‌സ് അടയ്ക്കുന്നത്? നമ്മുടെ വാഹനം നിരത്തിലൂടെ ഓടുന്നതിന് സര്‍ക്കാരിന് കൊടുക്കുന്ന ടാക്‌സാണ് റോഡ് ടാക്‌സ്. ആ ടാക്‌സ് അടയ്ക്കുന്ന നമുക്ക്, നല്ല റോഡ് സൗകര്യം നല്‍കുക എന്നത് സര്‍ക്കാരിന്റെ കടമയാണ്. അതുകൊണ്ടുതന്നെ മല്ലിക സുകുമാരന്‍ പറഞ്ഞതിലെ ഈ കാര്യം നിഷേധിക്കാനാവില്ല. 45 ലക്ഷം രൂപ റോഡ് ടാക്‌സ് അടച്ച അവര്‍ക്ക് വാഹനമോടിക്കാന്‍ നല്ല ഒരു റോഡ് ലഭിക്കുക എന്നത് ന്യായമായ ആവശ്യമാണ്.
https://www.facebook.com/100007205985617/videos/2019692224947624/
Comments