കുടുംബത്തിനായി ത്യജിച്ചാല്‍ ഭര്‍ത്താവോ മക്കളോ ബഹുമാനിക്കില്ലെന്ന് ലിസി. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. കരിയറില്‍ തിളങ്ങി നിന്നിരുന്ന സമയത്താണ് താന്‍ വിവാഹം കഴിക്കുന്നതെന്നും വിവാഹത്തിനായം മതം മാറിയെന്നും ലിസി പറയുന്നു.
തിരിഞ്ഞു നോക്കുമ്ബോള്‍ ജീവിതത്തില്‍ ഒരുപാട് ത്യാഗം താന്‍ നടത്തിയിട്ടുണ്ടെന്നും അത് വേണ്ടിയിരുന്നില്ലെന്നുമാണ് ജീവിതത്തില്‍ നിന്നും താന്‍ മനസ്സിലായക്കിയതെന്നും ലിസി പറയുന്നു. കുടുംബത്തിന് വേണ്ടി നിങ്ങള്‍ നിങ്ങളെ ത്യജിച്ചാല്‍ ഭര്‍ത്താവോ മക്കളോ നിങ്ങളഎ ബഹുമാനിക്കില്ലെന്നും തങ്ങള്‍ക്ക് വേണ്ടി ജീവിതം കളയാന്‍ പറഞ്ഞോ എന്നായിരിക്കും അവര്‍ ചോദിക്കുന്നത്. ഒന്നിന് വേണ്ടിയും ഇഷ്ടപ്പെട്ട ജോലി വേണ്ടെന്ന് വെയ്ക്കരുതെന്നും ലിസി പറയുന്നു.
ജീവിതത്തില്‍ നിങ്ങളെ അതിശയിപ്പിക്കുന്ന എന്തും ചെയ്യുക. അതിന് പ്രായം ഒരിക്കലും തടസ്സമല്ലെന്നും ലിസി പറയുന്നു. യോഗ ചെയ്യുന്നത് എനിക്ക് വളരെ ഇഷ്ടമാണ്. ബിസിനസ്, യാത്ര, വായന ഇതൊക്കെ ഞാന്‍ ഇഷ്ടപ്പെടുന്നു. ഞാന്‍ ബാഡ്മിന്റണ്‍ കളിക്കാറുണ്ട്. ഞാനിതൊക്കെ ഇഷ്ടപ്പെടുന്നുണ്ട്. ബാക്കിയുള്ള സമയമെല്ലാം മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ ജീവിക്കുന്നത്. ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യുമ്ബോള്‍ ആ സമയം നിങ്ങള്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ ജീവിക്കുന്നത്. ഇനി ഇങ്ങനെയൊക്കെ മതിയെന്ന് വിചാരിച്ചാല്‍ നിങ്ങളെ ആര്‍ക്കും സഹായിക്കാന്‍ കഴിയില്ലെന്നും താരം വ്യക്തമാക്കി.
അമ്ബത് വയസൊക്കെ കഴിയുമ്ബോഴാണ് ജീവിതത്തില്‍ പലരും ഫ്രീയാകുന്നത്. അതുവരെ നമ്മുക്ക് ഒരുപാടു കാര്യങ്ങള്‍ ചെയ്യാനുണ്ട്. മക്കളൊക്കെ വളര്‍ന്ന് കഴിഞ്ഞാല്‍ പിന്നെ ഒരുപാട് സമയമുണ്ട്. ആ സമയത്ത് എനിക്ക് വയസ്സായി. എന്റെ മുടിയൊക്കെ നരച്ചു പോയി എന്ന് ചിന്തിച്ചാല്‍ അത് നിങ്ങള്‍ക്ക് നെഗറ്റീവ് എനര്‍ജിയായിരിക്കും നല്‍കുക. നിങ്ങള്‍ ഫ്രീയായ ഈ സമയത്ത് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യുക. ബിസിയായി കഴിഞ്ഞാല്‍ നെഗറ്റീവ് എനര്‍ജി നിങ്ങളെ ബാധിക്കില്ല. ജീവിതം മറ്റൊരു ദിശയിലേയ്ക്ക് പോകുമെന്നും ലിസി പറയുന്നു.
Comments