സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ നാളുകള്‍ മുതല്‍ തനിക്ക് ചില മോശം അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടതായി വന്നിട്ടുണ്ടെന്ന് മധുബാല പറയുന്നു. സിനിമയിലെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി പല നായികമാരും അടുത്തിടെ രംഗത്തെത്തിയിരുന്നു. ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയായി തുടരുന്ന മധുവിന്റെ വെളിപ്പെടുത്തലില്‍ ആരാധകര്‍ ആകെ ഞെട്ടിയിരിക്കുകയാണ്. ചിത്രീകരണം ആരംഭിച്ചതിന് ശേഷം സിനിമയില്‍ നിന്നും പുറത്താക്കിയതിനെക്കുറിച്ചായിരുന്നു താരം വെളിപ്പെടുത്തിയത്. അന്ന് കാരണമായി ചൂണ്ടിക്കാട്ടിയതൊന്നും സത്യമായിരുന്നില്ലെന്ന് പിന്നീട് അതേ സംവിധായകനെ ബോധ്യപ്പെടുത്തുവാനും തനിക്ക് കഴിഞ്ഞിരുന്നുവെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.
കോളജ് പഠനകാലത്തിനിടയില്‍ തന്നെ നായികയാക്കാമെന്ന് പറഞ്ഞ് ഒരു സംവിധായകന്‍ അച്ഛനെ സമീപിച്ചിരുന്നു. പറഞ്ഞത് പോലെ തന്നെ നിമയുടെ ചിത്രീകരണവും തുടങ്ങിയിരുന്നു. എന്നാല്‍ ഷൂട്ടിങ്ങ് തുടങ്ങി മൂന്നാം നാള്‍ പിന്നിടുന്നതിനിടയില്‍ തന്നെ ആ സിനിമയില്‍ നിന്നും പറഞ്ഞുവിട്ടുവെന്നും താരം പറയുന്നു. ഏറെ വേദനിപ്പിച്ചൊരു സംഭവമായിരുന്നു അത്. ആദ്യം തകര്‍ന്ന് പോയെങ്കിലും പിന്നീട് അതൊരു വാശിയായി മാറുകയായിരുന്നു. അയാല്‍ പറഞ്ഞ കാരണം ശരിയല്ലെന്ന് പിന്നീടുള്ള സിനിമാജീവിതത്തിലൂടെ താന്‍ തെളിയിച്ചുകൊടുത്തുവെന്നും താരം പറയുന്നു. തോറ്റ് പിന്‍മാറുന്നതിന് പകരം വാശിയോടെ പോരാടാനായിരുന്നു താന്‍ തീരുമാനിച്ചതെന്നും നടി പറഞ്ഞു.
തനിക്ക് അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞായിരുന്നു ആ സംവിധായകന്‍ തന്നെ ഒഴിവാക്കിയത്. കരിയറിലെ തുടക്ക കാലത്തായിരുന്നു ഈ സംഭവം. അത്തരത്തില്‍ സിനിമയിലെ തുടക്കകാലത്ത് അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞ് നിരവധി താരങ്ങളെ സംവിധായകര്‍ ഇറക്കിവിട്ടിട്ടുണ്ട്. അക്കൂട്ടത്തിലുള്ള പലരും ഇന്ന് ഇന്ത്യന്‍ സിനിമയുടെ തന്നെ അവിഭാജ്യ ഘടകമായി മാറിയെന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. അതുപോലെ തന്നെ തുടക്കകാലത്ത് ഇത്തരം തീക്ഷണ അനുഭവങ്ങളിലൂടെ കടന്നുപോയവര്‍ പിന്നീടുള്ള ജീവിതത്തില്‍ എവിടെയും പതറിയിട്ടില്ല. സിനിമയിലെ ഒഴിവാക്കലോ, തൊഴുത്ത് കുത്ത് പെരുമാറ്റമോ ഒന്നും ഇവരെ സംബന്ധിച്ച് ഒരു വിഷയമായിരുന്നില്ല. മധുവിന്റെ ജീവിതത്തിലും ഇത് തന്നെയാണ് സംഭവിച്ചത്.
Comments