You are Here : Home / വെളളിത്തിര

ലൈസൻസ് ഇല്ലാതെ വീണ്ടും മീനാക്ഷിയുടെ കുരുത്തക്കേട്

Text Size  

Story Dated: Friday, March 30, 2018 01:13 hrs UTC

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ ബാലതാരമാണ് മീനാക്ഷി. ഇപ്പോള്‍ ഒരു പുതിയ ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം ചിത്രീകരിച്ച വീഡിയോയാണ് മീനാക്ഷിയെ വിവാദത്തിലാക്കിയിരിക്കുന്നത്. പന്ത്രണ്ട് വയസുകാരിയായ താരം കാറോടിക്കുന്ന വീഡിയോ കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
 
 
 
റബ്ബര്‍ തോട്ടത്തിലൂടെ കാര്‍ ഓടിച്ച്‌ വന്ന് മോഹന്‍ലാല്‍ സ്‌റ്റൈല്‍ ഡയലോഗ് പറയുന്നതാണ് വീഡിയോ. മോഹന്‍ലാലിന്റെ രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലൂടെ ഹിറ്റായ 2255 എന്ന നമ്ബറിലുള്ള കാറാണ് ഓടിക്കുന്നത്.
 
വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് മീനാക്ഷിയെ വിമര്‍ശിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്. സമൂഹത്തിന് മാതൃകയാവേണ്ടവര്‍ ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നും, മീനാക്ഷി ചെയ്തത് നിയമ ലംഘനമാണെന്നും ഇവര്‍ പറയുന്നു.
 
 
എന്നാല്‍ താന്‍ റോഡിലൂടെയല്ല, ഒരു സ്വകാര്യ ഇടത്തിലൂടെയാണ് വാഹനമോടിച്ചതെന്നും അതിനാല്‍ നിയമലംഘനമൊന്നും തന്നെയില്ലെന്നുമാണ് സംഭവത്തില്‍ മീനാക്ഷി നല്‍കുന്ന വിശദീകരണം. അങ്ങനെ നിയമലംഘനം നടത്തണമെന്ന ഉദ്ദേശത്തോടെയല്ല വീഡിയോ ചിത്രീകരിച്ചതെന്നും താരം വ്യക്തമാക്കുന്നു. മുന്‍പ് താന്‍ R15 ബൈക്ക് ഓടിച്ചിരുന്നെന്നും അന്നൊന്നും പിടികൂടാത്ത പോലീസ് കാര്‍ ഓടിച്ചതിന് തന്നെ പിടിക്കില്ലെന്നും മീനാക്ഷി പറയുന്നു.
 
 
അതേസമയം 18 വയസ് പൂര്‍ത്തിയാകാത്ത താരം വാഹനമോടിച്ചത് തെറ്റാണെന്നും ഇത് റോഡ് നിയമങ്ങളുടെ ലംഘനമാണെന്നുമാണ് വിദഗ്ധാഭിപ്രായങ്ങള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.