You are Here : Home / വെളളിത്തിര

മല്ലികക്ക് കട്ട സപ്പോർട്ടുമായി ഗണേഷ് എത്തി

Text Size  

Story Dated: Friday, March 30, 2018 01:29 hrs UTC

പൃഥ്വിരാജ് ലംബോര്‍ഗിനി വാങ്ങിയതും അതേ തുടര്‍ന്ന് അമ്മ മല്ലിക സുകുമാരന്‍ നടത്തിയ പ്രസ്താവനയുമെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കോടികള്‍ വിലവരുന്ന കാര്‍ റോഡുകളുടെ ശോചനീയാവസ്ഥ മൂലം തിരുവനന്തപുരത്തെ തറവാട്ടിലേക്ക് കൊണ്ടുവരാന്‍ പറ്റുന്നില്ലെന്നായിരുന്നു മല്ലിക സുകുമാരന്‍ പറഞ്ഞത്.തുടര്‍ന്ന് അവരെ പരിഹസിച്ച്‌ നിരവധി ട്രോളുകളായിരുന്നു വന്നത്.എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാ ണ് പൃഥ്വിരാജിന്റെ സഹപാഠിയായിരുന്ന ഡോക്ടര്‍ ഗണേഷ്.സര്‍ക്കാരിന് റോഡ് ടാക്‌സ് അടയ്ക്കുന്നത് കേരളത്തിലെ നിരത്തുകളിലൂടെ വണ്ടി സൗകര്യപ്രദമായി ഓടിക്കാനാണെന്നും ടാക്‌സ് അടയ്ക്കുന്ന പൗരന് നല്ല റോഡ് നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും മല്ലികയുടേത് അടിസ്ഥാനപരമായ ആവശ്യമാണെന്നും പറഞ്ഞ് നിരവധി പേര്‍ രംഗത്ത് വന്നു. ഇപ്പോള്‍ ഈ വിഷയത്തില്‍ പൃഥ്വിയുടെ സഹപാഠിയായ ഗണേഷ് എഴുതിയ കുറിപ്പ് ചര്‍ച്ചയാകുകയാണ്.
 
ഡോക്ടര്‍ ഗണേഷ് എഴുതിയ കുറിപ്പ്.
 
ചുമ്മാ ട്രോളുന്നവന്മാര്‍ അറിയാനായി മല്ലിക സുകുമാരന്‍ എന്ന അമ്മയെയും വ്യക്തിയെയും പരിചയപ്പെടുത്തുകയാണ് ഗണേഷ്. പ്രതിസന്ധികളില്‍ തളരാതെ നിന്ന് രണ്ടു മക്കളെ വളര്‍ത്തിയെടുത്ത അമ്മയ്ക്ക് ആ മക്കളുടെ വിജയത്തില്‍ നാലാളറിയെ സന്തോഷിക്കാന്‍ എല്ലാ അവകാശവുമുണ്ടെന്നും മല്ലികയുടെ ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള ലംബോര്‍ഗിനി സുകുമാരനാണെന്നും ഗണേഷിന്റെ കുറിപ്പില്‍ പറയുന്നു.
 
എന്റെ പത്താം ക്ലാസ്സിലെ പരീക്ഷാ ഫലം മദ്രാസിലെ C.B.S.E ഓഫീസിലില്‍ നിന്നും പോയി കണ്ടുപിടിച്ചു എന്റെ ആലപ്പുഴയിലുള്ള വീട്ടിലേക്കു എന്നെ വിളിച്ചറിയിച്ചത് മല്ലികയാന്റിയാണ്.
 
മാര്‍ക്ക് കുറവായിരുന്നു. തലങ്ങും വിലങ്ങും പള്ളു കേട്ട എന്റെ ചെവിയില്‍ അന്ന് അവര്‍ സ്‌നേഹത്തോടെ പറഞ്ഞത് ഇന്നും ഉണ്ട്.' മോനെ പോട്ടെ സാരമില്ല ' അന്ന് ഞാന്‍ പഠിച്ചിരുന്ന സൈനിക സ്‌കൂളില്‍ വല്ലപ്പോഴും മാത്രമേ വീട്ടില്‍ നിന്ന് വരുന്നവര്‍ക്ക് പ്രവേശനം നല്‍കാറുള്ളൂ,. ഇന്ദ്രനെയും രാജുവിനെയും കാണാന്‍ അവര്‍ വരുമ്ബോള്‍ ഞങ്ങള്‍ക്കും എന്തെങ്കിലും അവര്‍ എപ്പോഴും കരുതും. പന്തിയില്‍ മക്കളോട് ഒരു പക്ഷപാതവും അവര്‍ കാട്ടിയിരുന്നില്ല.
 
സുകുമാരന്‍ എന്ന ഒരു വല്യ മനുഷ്യന്റെ സഹധര്‍മിണി...ഞാന്‍ അറിഞ്ഞടത്തോളം വളരെ ധൈര്യവും, ശുഭാപ്തി വിശ്വാസവും.. ഉള്ള കാര്യങ്ങള്‍ തുറന്നു പറയാന്‍ ഒരു മടിയും കാണിക്കാത്ത വ്യക്തി. അടുത്തുനിന്നും ദൂരെ നിന്നും ഞാന്‍ അവരെ മനസിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.. മനസിലായത് ഇത്ര മാത്രം.ജീവിതത്തിന്റെ വലിയ തീച്ചൂളകളില്‍ ഉരുകുമ്ബോളും മക്കളെ തന്റെ ചിറകിനടിയില്‍ സംരക്ഷിച്ചു ഉയര്‍ന്നു പറന്ന അമ്മ.
 
ആ അമ്മയ്ക്ക് മക്കളുടെ വിജയത്തില്‍ നാലാളറിയെ സന്തോഷിക്കാന്‍ എല്ലാ അവകാശവും ഉണ്ട്.. പിന്നെ ലംബോര്‍ഗിനി. അവരുടെ ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള ലംബോര്‍ഗിനി അവരുടെ സുകുവേട്ടനാനെന്നെനിക്കുറപ്പാണ്.
 
പിന്നെ ഈ ലംബോര്‍ഗിനി.ഫുള്‍ ടാക്‌സ് അടച്ച ഇവന്‍ ആണുങ്ങള്‍ക്കുള്ളതാണ് ഉള്ളവന്റെ അന്തസ്സ്, ഇല്ലാത്തവന്റെ കുശുമ്ബ്. അത്രേയേയുള്ളു . സിംപിള്‍
 
(വെറും 12 രൂപ ദിനം പ്രതി ഭക്ഷണ അലവന്‌സുണ്ടാര്‍ന്ന ഞങ്ങള്‍ക്ക് അവര്‍ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനോട് പറഞ്ഞ് അഞ്ചു രൂപാ കൂട്ടി 17 രൂപയാക്കി എന്നിട്ടു ആ കാശിനു പട്ടാളക്കാരെ അനുസരിപ്പിച്ചു സ്‌കൂളിലെ 500 പിള്ളേര്‍ക്ക് ദിവസേന ഒരു കവര്‍ മില്‍മ പാല്‍ വാങ്ങി തന്നിട്ടുണ്ട്..മല്ലികായാന്റി ദ് ഗ്രേറ്റ്
 
ആ നന്ദി കാട്ടിയതാണെന്നു കരുതിയാല്‍ മതി...)
 
    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ

    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.