You are Here : Home / വെളളിത്തിര

സുഡാനിക്ക് ചെറുപ്പത്തിന്റെ ആവേശം

Text Size  

Story Dated: Sunday, April 01, 2018 02:45 hrs UTC

നിര്‍മ്മാതാക്കളില്‍ നിന്നും വംശീയ വിവേചനം അനുഭവിച്ചു എന്ന ആരോപണത്തെത്തുടര്‍ന്ന് വിവാദത്തിലായ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തില്‍ മുഖ്യ വേഷം ചെയ്ത സൗബിന്‍ ഷാഹിര്‍ പ്രതികരണവുമായി രംഗത്തെത്തി. ചിത്രത്തില്‍ നൈജീരിയക്കാരന്‍ സാമുവലിനെക്കാള്‍ കുറഞ്ഞ തുകയ്ക്കാണ് താന്‍ അഭിനയിച്ചതെന്ന് സൗബന്‍ വെളിപ്പെടുത്തി.
 
സാമുവലിന് കൊടുത്ത അത്ര കാശ് പോലും തനിക്ക് ലഭിച്ചിട്ടില്ലെന്നും ഈ ചിത്രത്തില്‍ അഭിനയിച്ചതിന് താന്‍ കാശുചോദിച്ചിട്ടില്ലെന്നും സൗബിന് പറഞ്ഞു. ഈ ചിത്രം ചെറിയ ബജറ്റില്‍ എടുത്ത ചിത്രമാണ്. സിനിമയിലെ മറ്റുമേഖലയില്‍ ജോലി ചെയ്ത് ഉണ്ടാക്കിയ കാശുകൊണ്ടാണ് ഇതിന്റെ നിര്‍മ്മാതാക്കള് ചിത്രം പൂര്‍ത്തിയാക്കിയതെന്നും സൗബിന്‍ പറഞ്ഞു
 
കബളിപ്പിച്ചതല്ല. ഇവരെ എനിക്ക് ചെറുപ്പം മുതലെ അറിയാവുന്നതാണ്. സിനിമയില്‍ എല്ലാ മേഖലയിലും കഷ്ടപ്പെട്ടിട്ടാണ് അവര് നിര്‍മ്മാതക്കളുടെ കുപ്പായമിട്ടത്. മറ്റ് നിര്‍മ്മാതാക്കളില്‍ നിന്നും കൂടുതല്‍ പണം നല്‍കുന്ന നിര്‍മ്മാതാക്കാളാണ് ഇവരെന്നും സൗബിന്‍ പറഞ്ഞു.
 
 
 
സാമുവല്‍ പറയുന്ന കാര്യം ശരിയെന്നും തോന്നിപോകും. അത്തരത്തില്‍ ഹിറ്റായാണ് ചിത്രം ഓടുന്നത്. ചിത്രം കോടികള് നേടുന്നുവെന്ന് പറയുമ്ബോള്‍ അത് നിര്‍മ്മാതാക്കളുടെ കൈയില്‍ കിട്ടാന്‍ ധാരാളം സമയം എടുക്കും. ചിത്രം വളരെ മോശമായ രീതിയില്‍ പോകുകയാണെങ്കില്‍ ചിത്രത്തില്‍ അഭിനയിച്ച ആരെങ്കിലും നിര്‍മ്മാതാക്കള്‍ക്ക് പണം തിരിച്ചു നല്‍കുമായിരുന്നോ. സാമുവലിന് കരാര്‍ പ്രകാരം പറഞ്ഞ പ്രതിഫലം കൊടുത്തിട്ടുണ്ട്. കരാര്‍ പ്രകാരമുള്ള കാശ് കൊടുക്കാതെ ഇവിടെ വന്ന് അഭിനയിക്കാന്‍ കഴിയില്ല.
 
ഈ ചിത്രം നല്ല രീതിയില്‍ കളിക്കുമ്ബോള്‍ ചോദിച്ചതാകാം എന്നാണ് കരുതുന്നത്. സാമുവല്‍ വളരെ ചെറുപ്പമാണ്. ഒരു പക്ഷെ ചെറുപ്പത്തിന്റെ ആവേശത്തില്‍ സംഭവിച്ചാതാകാം എന്നും കരുതുന്നു. ചിത്രത്തിന്റെ നല്ല രീതിയിലുള്ള പോക്കിനെ തുടര്‍ന്ന് താന്‍ കൂടുതല്‍ പ്രതിഫലം ചോദിക്കില്ലെന്നും വിചാരിച്ചതിലും അപ്പുറം സൂപ്പര്‍ ഹിറ്റിലേക്കാണ് ചിത്രം പോകുന്നത്. അതുതന്നെ ദൈവം തന്നതില്‍ വലിയ ഭാഗ്യമായിട്ട് കാണുന്നു. വിചാരിക്കാത്തതിലും വലിയ പ്രതിഫലമാണ് ജനങ്ങളുടെ അംഗീകാരമെന്നും സൗബിന്‍ പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.