You are Here : Home / വെളളിത്തിര

അനുശ്രീക്ക് സംഘി വിളി ഇഷ്ടമായില്ല

Text Size  

Story Dated: Monday, April 02, 2018 01:31 hrs UTC

സംഘി എന്ന് വിളിച്ചവര്‍ക്ക് കിടിലന്‍ മറുപടി നല്‍കി നടി അനുശ്രീ. ഈസ്റ്റര്‍ ആശംസകള്‍ നേരാനായി ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തിയപ്പോഴാണ് നടി നിലപാട് വ്യക്തമാക്കിയത്. ഫെയ്‌സ്ബുക്കിലും സംഘി എന്ന വിളി വന്നതോടെ എന്താണ് തനിക്ക് സംഘവുമായുള്ള ബന്ധം എന്ന അവര്‍ വ്യക്തമാക്കുകയായരുന്നു.താന്‍ പാര്‍ട്ടി പ്രവര്‍ത്തകയല്ല. ബാലഗോകുലത്തില്‍ കുഞ്ഞുന്നാള്‍ മുതലേ പോകുന്നതാണ്. തന്റെ വീടിനടുത്ത് പളളിയുണ്ടായിരുന്നെങ്കില്‍ അവിടെ പരിപാടികള്‍ക്ക് പോയേനെ. അല്ലാതെ ബാലഗോകുലത്തിന്റെ പ്രവര്‍ത്തകയല്ല. തന്റെ വീട് അമ്ബലത്തിനടുത്താണ്. അവിടെ പോയിരുന്നു, അത്രേയുള്ളൂ. അടുത്ത ശ്രീകൃഷ്ണ ജയന്തിക്കും ഞാന്‍ ഫ്രീ ആണെങ്കില്‍ പരിപാടികളില്‍ പങ്കെടുക്കും.അനുശ്രീ വ്യക്തമാക്കി.

റിയാലിറ്റി ഷോയില്‍ നിന്നും ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്ന നടിയാണ് അനുശ്രീ. ഇതിഹാസ, മൈ ലൈഫ് പാര്‍ട്ണര്‍, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. വെടിവഴിപാട്, റെഡ് വൈന്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടന്‍ എവിടെയാ, ഒപ്പം, ഒരു സിനിമാക്കാരന്‍, ആദി, റെഡ് വൈന്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം അനുശ്രീ അഭിനയിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.