താന്‍ ജീവനോടെയുണ്ടെന്ന് ആരാധകരെ ഫേസ്ബുക്ക് ലൈവിലെത്തി അറിയിച്ച് സീരിയല്‍ താരം ഗായത്രി അരുണ്‍. പരസ്പരം എന്ന സീരിയിലിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയായ നടി മരിച്ചുവെന്ന് വാട്സാപ്പില്‍ വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്നാണ് താരം ഫേസ്ബുക്ക് ലൈവിലെത്തിയത്.
പലരും ഈ വ്യാജ വാര്‍ത്ത കണ്ട് തന്നെ വിളിച്ചു. ആദ്യം തമാശയായി കണ്ടെങ്കിലും പിന്നീട് വിളിയുടെ എണ്ണം കൂടിയതോടെ പ്രേക്ഷകരോട് ഇക്കാര്യം സംസാരിക്കണമെന്ന് തോന്നിയതെന്നും ഗായത്രി പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ മാനസീക ആസ്വാസ്ഥ്യം ഉള്ളവരാണ്. അവരോട് പറഞ്ഞിട്ട് കാര്യമില്ല. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നവര്‍ അത് ശ്രദ്ധിക്കണമെന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു.
Comments