കൃഷ്ണമൃഗ വേട്ട കേസില് വിധി ബോളിവുഡ് താരം സല്മാന് ഖാന് അഞ്ച് വര്ഷത്തെ തടവ്. 10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.ജോധ്പൂര് കോടതിയുടെതാണ് വിധി. കേസില് സല്മാന് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ശിക്ഷ വിധിക്കെതിരെ സല്മാന് രാജസ്ഥാന് ഹൈക്കോടതിയില് അപ്പീല് നല്കാം. ശിക്ഷ മൂന്ന് വര്ഷത്തില് കൂടുതലായതിനാല് സല്മാനെ ഇന്നു തന്നെ ജയിലിലേക്ക് മാറ്റും.
അതേസമയം, കേസിലെ മറ്റു പ്രതികളായ ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാന്‍, തബു, നീലം, സൊനാലി ബന്ദ്രേ എന്നിവരെ കോടതി വെറുതെവിട്ടു. 1998ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്.
വന്യമൃഗ സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 51 പ്രകാരമാണ് ജോധ്പൂര്‍ കോടതി ജഡ്ജി ദേവ് കുമാര്‍ ഖത്രി സല്‍മാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ആറ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കേസില്‍ സല്‍മാന്‍ ഖാന് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷനും വാദിച്ചിരുന്നു.
'ഹം സാത്ത് സാത്ത് ഹേന്‍' എന്ന സിനിമയുടെ ഷൂട്ടിങിനായി രാജസ്ഥാനിലെ കങ്കണി ഗ്രാമത്തിലെത്തിയ ബോളിവുഡ് താരങ്ങള്‍ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നുവെന്നാണ് കേസ്. 1998 ഒക്ടോബര്‍ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. സല്‍മാന്‍ ഖാന് പുറമേ ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാന്‍, തബു, നീലം, സൊനാലി ബന്ദ്രേ എന്നിവരും സംഘത്തിലുണ്ടായിരുന്നു. അതിനാല്‍ ഇവര്‍ നാല് പേര്‍ക്കെതിരെയുമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Comments