യുവനടന്‍ നീരജ് മാധവിന്റെ വിവാഹ സല്‍ക്കാര വേദിയില്‍ നടന്ന ആ രസകരമായ സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
നീരജ് മാധവിന്റെ വിവാഹം പാരമ്ബര്യ രീതിയിലാണ് നടന്നത്. പുലര്‍ച്ചയ്ക്ക് തന്നെ തുടങ്ങിയ വേളി ചടങ്ങുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. കണ്ണൂര്‍ ശ്രീകണ്ഠാപുരത്തായാണ് വിവാഹചടങ്ങുകള്‍ നടന്നത്.കോഴിക്കോട് കാരപ്പറമ്ബ് സ്വദേശി ദീപ്തിയാണ് വധു.സിനിമാ മേഖലയില്‍ ഉള്ളവര്‍ക്കായി കൊച്ചിയില്‍ റിസപ്ഷന്‍ സംഘടിപ്പിച്ചിരുന്നു. മമ്മൂട്ടി, മഞ്ജു വാര്യര്‍, പേളി മാണി, അപര്‍ണ ബാലമുരളി തുടങ്ങിയ നിരവധി താരങ്ങള്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു.ദീപ്തിയുടെ കൂടെ ജോലിചെയ്യുന്നവരായിരുന്നു ചടങ്ങില്‍ വന്നവരില്‍ ഭൂരിഭാഗവും. നീരജിന്റെ സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ കുറവായിരുന്നു.
മഞ്ജു വേദിയില്‍ നില്‍ക്കുമ്ബോള്‍ നീരജ് പരാതി ബോധിപ്പിച്ചു. 'മഞ്ജു ചേച്ചി, ഇവിടെയുള്ള ഒട്ടുമിക്ക ആളുകളും ഇവളുടെ ഇന്‍ഫോ പാര്‍ക്കിലുള്ളവരാണ്. നമ്മുടെ ആളുകളെയൊന്നും കാണാനില്ലല്ലോ'.ഇതിന് ചിരിച്ചുകൊണ്ടാണ് മഞ്ജു മറുപടി നല്‍കിയത്. 'നമ്മുടെ ആള്‍ക്കാര്‍ ഇപ്പോള്‍ വരും' മഞ്ജു പറഞ്ഞു. ഞങ്ങള്‍ ശബ്ദം കൊണ്ടല്ല കരുത്ത് തെളിയിക്കുന്നതെന്ന് നീരജ് സദസ്സിലിരിക്കുന്നവര്‍ക്ക് മറുപടി നല്‍കി.
ബഡ്ഡി എന്ന ചിത്രത്തിലൂടെയാണ് നീരജ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ദൃശ്യത്തിലെ മോനിച്ചന്‍ എന്ന കഥാപാത്രമായിരുന്നു മലയാള സിനിമയില്‍ നീരജിന് വഴിത്തിരിവ് സമ്മാനിച്ചത്. പിന്നീട് അപ്പോത്തിക്കിരി, സപ്തമശ്രീ തസ്‌കര, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ നീരജ് മലയാളികള്‍ക്ക് സുപരിജിതനായി.കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലൂടെ നായകനായി. അജു വര്‍ഗീസും നീരജ് മാധവും പ്രധാന വേഷത്തിലെത്തിയ ലവകുശ എന്ന ചിത്രത്തിന്റെ തിരക്കഥ നീരജിന്റേത് തന്നെയായിരുന്നു.
Comments