You are Here : Home / വെളളിത്തിര

കഷ്ടകാലം പിടിച്ച ബോഡിഗാർഡ്

Text Size  

Story Dated: Friday, April 06, 2018 02:38 hrs UTC

സിദ്ധിഖ് മലയാളത്തില്‍ ഒരുക്കിയ റൊമാന്റിക് കോമഡി ചിത്രമാണ് ബോഡിഗാര്‍ഡ്. ദിലീപും നയന്‍താരയും മുഖ്യ വേഷത്തിലെത്തിയ ചിത്രം മികച്ച വിജയമാണ് നേടിയത്. പിന്നീട് ഈ ചിത്രം തമിഴിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്തു. തമിഴില്‍ വിജയ്, അസിന്‍ പ്രധാന വേഷത്തിലെത്തിയപ്പോള്‍ ഹിന്ദിയില്‍ സല്‍മാന്‍ ഖാന്‍, കരീന കപൂര്‍ എന്നിവരായിരുന്നു നായകനായികമാര്‍. എല്ലാ ഭാഷകളിലും ചിത്രം ഗംഭീരം വിജയം നേടുകയും ചെയ്തു.

ഇപ്പോഴിതാ, വീണ്ടും ബോഡിഗാര്‍ഡ് ചര്‍ച്ചയാകുകയാണ്. ചിത്രത്തില്‍ അഭിനയിച്ച ദിലീപും സല്‍മാന്‍ ഖാനും വിവിധ കേസുകളിലായി സെന്‍ട്രല്‍ ജയില്‍ കണ്ടവരാണ്. ഇനി അടുത്ത ഊഴം ഇളയദളപതി വിജയ്ക്കാണോ എന്നാണ് ട്രോളര്‍മാരുടെ സംശയം.മലയാളത്തിലെ പ്രിയനടി ആക്രമിക്കപ്പെട്ട കേസിലാണ് ദിലീപ് മൂന്ന് മാസത്തോളം ആലുവ സെന്‍ട്രല്‍ ജയിലില്‍ കിടക്കേണ്ടി വന്നത്. ഇതിനിടയില്‍ നാല് തവണ നടന്റെ ജാമ്യഹര്‍ജി തള്ളുകയായിരുന്നു. പിന്നീട് ഉപാധികളോടെയാണ് നടന് ജാമ്യം ലഭിച്ചത്. ഇപ്പോള്‍ കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.

കൃഷ്ണമൃഗ വേട്ടക്കേസില്‍ കേസിലാണ് ഇപ്പോള്‍ സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷം തടവ് ശിക്ഷ ലഭിച്ചിരിക്കുന്നത്. ജോധ്പുര്‍ സെന്‍ട്രല്‍ ജയിലിലേക്ക് താരത്തെ മാറ്റിയിരിക്കുകയാണ്. വേട്ടയ്ക്കിടെ സല്‍മാനൊപ്പമുണ്ടായിരുന്ന സെയ്ഫ് അലിഖാന്‍, സൊനാലി ബേന്ദ്ര, തബു, നീലം എന്നിവരെ കോടതി വെറുതെവിട്ടു. കേസെടുത്ത് 20 വര്‍ഷത്തിനുശേഷമാണ് വിധി വന്നത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.