മലയാളത്തില്‍ റോമന്‍സില്‍ നായികയായതിനു ശേഷം പിന്നീട് നിവേദയെകണ്ടിട്ടില്ല. മലയളത്തില്‍ ഉണ്ടായിരുന്നില്ലെങ്കിലും തമിഴിലും തെലുങ്കിലും നടി സജീവമായിരുന്നു. കഴിഞ്ഞ വര്‍ഷം തെലുങ്കില്‍ പുറത്തിറങ്ങിയ ജൂനിയര്‍ എന്‍ ടി ആര് സിനിമ ജയ് ലവ കുശക്ക് ശേഷം നടി സിനിമയില്‍ നിന്നും വിട്ടു നില്ക്കാന് തീരുമാനിക്കുകയായിരുന്നു.
ഈ വീട്ടുനില്പിന്റെ കാരണം വ്യക്തമാക്കുകയാണ് തരം. പഠന ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്നത് എന്നും തന്റെ അടുത്ത സിനിമ ഉടന്‍ തന്നെ പ്രഖ്യാപിക്കും എന്നുമാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ഇക്കാര്യങ്ങള്‍ നിവേദ തന്റെ ആരാധകരെ അറിയിച്ചത്.
ദൃശ്യം സിനിമയുടെ തമിഴ് പതിപ്പായ പാപനാശത്തിലെ അഭിനയം നിവേദക്ക് ഏറെ പ്രേക്ഷക പ്രശംസ നേടിക്കൊടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് താരത്തിന്റെ അസാനിദ്യം ചര്‍ച്ചയായത്.
Comments