പാര്‍വ്വതിയ്ക്ക് പിന്നാലെ സംവിധായകന്‍ കമലും രംഗത്തെത്തിയിരിക്കുകയാണ്. കസബയിലെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെയാണ് പാര്‍വ്വതി പ്രതികരിച്ചതെങ്കില്‍ അമല്‍ നീരദ് ചിത്രമായ ബിഗ് ബിയിലെ കൊച്ചിയെ കുറിച്ചുള്ള മമ്മൂട്ടിയുടെ സംഭാഷണത്തിനെതിരെയാണ് കമലിന്റെ വിമര്‍ശനം. ചിത്രത്തിലെ മമ്മൂട്ടിയുടെ സംഭാഷണം തെറ്റായ സന്ദേശം നല്‍കുമെന്നാണ് കമല്‍ പറയുന്നത്.
കൊച്ചി പഴയ കൊച്ചിയല്ലെന്നറിയാം, പക്ഷേ ബിലാല്‍ പഴയ ബിലാല്‍ തന്നെയാണ് എന്നാണ് സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ പറയുന്നത്. എന്നാല്‍ ഇത്തരമൊരു ഡയലോഗിലൂടെ വളരെ തെറ്റായൊരു സന്ദേശമാണ് പുതിയ തലമുറയ്ക്ക് സിനിമ നല്‍കുന്നത്. കൊച്ചി പഴയ കൊച്ചി തന്നെയാണെന്ന് കമല്‍.
ഗ്രാമഫോണ്‍ എന്ന ചിത്രം ഞാന്‍ മട്ടാഞ്ചേരിയില്‍ ചിത്രീകരിച്ചപ്പോള്‍ പലരും നിരുത്സാഹപ്പെടുത്തി. പക്ഷേ മട്ടാഞ്ചേരിക്കാര്‍ എന്നോട് പൂര്‍ണ്ണമായി സഹകരിച്ചു. പിന്നീട് കണ്ടപ്പോള്‍ ചില സുഹൃത്തുക്കള്‍ ഗ്രാമഫോണിനെ കുറിച്ച് പറഞ്ഞത് തങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന സിനിമയാണ് ഗ്രാമഫോണ്‍ എന്നായിരുന്നു അത് ആ സിനിമയുടെ മഹത്വം കൊണ്ടല്ല, ആ സിനിമയില്‍ മാത്രമാണ് ക്വട്ടേഷന്‍ സംഘത്തെ കാണാത്തൊരു മട്ടാഞ്ചേരിയുള്ളത് എന്നാണ് കമല്‍ പറയുന്നത്.
മുമ്ബ് മമ്മൂട്ടിയുടെ കസബയിലെ സ്ത്രീ വിരുദ്ധ സംഭാഷണത്തെ വിമര്‍ശിച്ച് പാര്‍വ്വതിയും രംഗത്തെത്തിയിരുന്നു. രാജ്യാന്തര ചലച്ചിത്ര മേളയിലായിരുന്നു മമ്മൂട്ടിയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ച് പാര്‍വ്വതി രംഗത്തെത്തിയത്. ഇത്തരം നായകത്വം നമ്മുക്ക് വേണ്ടെന്നായിരുന്നു പാര്‍വ്വതിയുടെ പ്രതികരണം. പാര്‍വ്വതിയുടെ ഈ തുറന്നു പറച്ചില്‍ അവര്‍ക്കെതിരെ ക്രൂരമായ സൈബര്‍ ആക്രമണത്തിന് ഇരയായി. പാര്‍വ്വതിക്കെതിരെ കൊലപാതക ഭീഷണിയും, ബലാത്സംഗ ഭീഷണിയും ഉയര്‍ന്നിരുന്നു.
Comments