ബോളിവുഡ് താരം ആമിര്‍ ഖാന്‍ 'മഹാഭാരത' ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ചരിത്രം പശ്ചാത്തലമാക്കി വരുന്ന സിനിമകള്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് ആമിറിന്റെ തീരുമാനമെന്നാണ് അറിയാന്‍ കഴിയുന്നത്. അത്തരം വിവാദങ്ങളില്‍ നിന്നൊഴിഞ്ഞ് നില്‍ക്കാന്‍ ആമിര്‍ തീരുമാനം പുനപ്പരിശോധിക്കുകയാണ് എന്നാണ് സൂചന.
ചരിത്രത്തെ ആസ്പദമാക്കി സഞ്ജയ് ലീലാ ബന്‍സാലി ഒരുക്കിയ പത്മാവത് വന്‍ വിവാദമായിരുന്നു. ചിത്രത്തിനെതിരെ ഹിന്ദുത്വസംഘടനകള്‍ വന്‍ പ്രതിഷേധമാണുയര്‍ത്തിയത്. ഈ സാഹചര്യത്തിലാണ് തീരുമാനം പുനപ്പരിശോധിക്കാന്‍ ആമിര്‍ തീരുമാനിച്ചത്.
1000 കോടി ബജറ്റില്‍ മുകേഷ് അംബാനി സഹനിര്‍മ്മാതാവാകുന്ന ചിത്രമാണ് മഹാഭാരത്. പത്ത് ഭാഗങ്ങളായാകും ചിത്രം പുറത്തുവരികയെന്നും സൂചനയുണ്ട്. എന്നാല്‍ ചിത്രം ആര് സംവിധാനം ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ സംവിധായകന്‍ രാജമൗലിയുള്‍പ്പെടെയുള്ളവര്‍ ചിത്രത്തിനായി സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. ഹോളിവുഡില്‍ നിന്നുള്ള വിദഗ്ധരായ വിഎഫ്‌എക്‌സ് ആര്‍ട്ടിസ്റ്റുകളെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Comments