You are Here : Home / വെളളിത്തിര

ബീഫ് വിരോധികൾ സുഡാനിക്ക് പണി കൊടുത്തു

Text Size  

Story Dated: Monday, April 09, 2018 02:18 hrs UTC

സുഡുവിനെയും അവര്‍ വെറുതെ വിട്ടില്ല. സുഡുവിന് താക്കീതുമായി ബീഫ് വിരോധികള്‍ രംഗത്തെത്തി. 'സുഡാനി ഫ്രം നൈജീരിയ' എന്ന സിനിമയില്‍ അഭിനയിച്ച്‌ പ്രശസ്തനായ സാമുവല്‍ റോബിന്‍സണ്‍ എന്ന ആഫ്രിക്കന്‍ സ്വദേശിക്കാണ് ബീഫ്കഴിക്കണമെന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ബീഫ് വിരോധികളുടെ താക്കീത് ലഭിച്ചത്. തനിക്ക് പൊറോട്ടയും ബീഫും ഇഷ്ടമാണെന്ന പോസ്റ്റ് ചെയ്തിരുന്നു.
 
ഇതിനെ എതിര്‍ത്ത് ചിലര്‍ കമന്റിടാന്‍ ആരംഭിച്ചതോടെയാണ് സാമുവല്‍ തന്റെ പോസ്റ്റ് എഡിറ്റ് ചെയ്തത്. നാല് തവണയാണ ഇത്തരത്തില്‍ സാമുവലിന് പോസ്റ്റ് തിരുത്തേണ്ടി വന്നത്. പോസ്റ്റ് തിരുത്തിയതിന്റെ കാരണമന്വേഷിച്ചപ്പോഴാണ് ബീഫ് കഴിക്കുന്നത് നല്ലതല്ലെന്ന് ആരോ മുന്നറിയിപ്പ് നല്‍കയതായി സാമുവല്‍ വെളിപ്പെടുത്തിയത്. ബീഫ് വിഷയത്തില്‍ ഇത്തരത്തിലൊരു ്രപതികരണമുണ്ടായതെന്ന് സുഡുവിനെയുംഅമ്ബരപ്പിച്ചു.
"ശരിക്കും ഞാന്‍ കേരളത്തെ മിസ്സ് ചെയ്യുന്നു. ഇന്ത്യയില്‍നിന്ന് മറ്റൊരു പ്രൊജക്‌ട് വരാനായി ഞാന്‍ കാത്തിരിക്കുകയാണ്. എനിക്ക് പൊറോട്ടയും ബീഫ് കറിയും വേണം", ഇങ്ങനെയാണ് സാമുവല്‍ റോബിന്‍സണ്‍ ഫെയ്സ്ബുക്കില്‍ ആദ്യം കുറിച്ചത്. ബീഫ് കറി എന്നത് പോസ്റ്റില്‍ ചിക്കന്‍കറി എന്നായി പിന്നീട് നിമിഷങ്ങള്‍ക്കകം ചിക്കന്‍കറി മട്ടണ്‍കറി ആകുകയും ചെയ്തു േപാസ്റ്റില്‍.
 
രണ്ടിലധികം തവണ എഡിറ്റ് ചെയ്തതോടെയാണ് ആളുകള്‍ കാരണമന്വേഷിക്കുകയും ഏത്കറിയാണ് യഥാര്‍ത്ഥത്തില്‍ ഇഷ്ടമെന്നും അന്വേഷിച്ചു കമന്റുകളിട്ടത്. ഈ അവസരത്തിലാണ് പോസ്റ്റ് തിരുത്തിയതിലെ വസ്തുത അദേഹം വെളിപ്പെടുത്തിയത്. "എനിക്ക് ശരിക്കും ബീഫാണ് വേണ്ടത്. പക്ഷേ ചിലര്‍ എന്നോടുപറഞ്ഞു ബീഫ് കഴിക്കുന്നത് അത്ര സുരക്ഷിതമല്ല എന്ന്. പക്ഷേ ഞാനിപ്പോഴും ഇഷ്ടപ്പെടുന്നത് ബീഫുതന്നെ", എന്നാണ് സാമുവല്‍ ഒരു മറുപടിയായി പറഞ്ഞത്. എന്നാല്‍ ഇത് കേരളമാണ്, ബീഫ് കഴിക്കാന്‍ പാടില്ല എന്ന് മുറവിളികൂട്ടുന്നവര്‍ ഇവിടെയില്ല എന്നും അവറ്റകളുടെ ഒരുകളിയും കേരളത്തില്‍ നടക്കില്ല എന്നും പിന്നീട് കമന്റ് ചെയ്തവര്‍ സാമുവലിനോട് വ്യക്തമാക്കി. തുടര്‍ന്ന് സാമുവല്‍ തന്റെ പോസ്റ്റ് വീണ്ടും മട്ടന്‍ എന്നതുമാറ്റി ബീഫ് എന്നാക്കുകയായിരുന്നു
 
സാമുവലിന്റെ പോസ്റ്റിന് പിന്തുണയര്‍പ്പിച്ചും എതിര്‍ത്തും നിരവധി കമന്റ്ുകളാണ് പ്രത്യക്ഷപ്പെട്ടത്. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയില്‍ അഭിനയിച്ചതിന് അര്‍ഹിച്ച പ്രതിഫലം ലഭിച്ചില്ലെന്ന സാമുവല്‍റോബിന്‍സണിന്റെ പോസ്റ്റ് വന്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.