You are Here : Home / വെളളിത്തിര

ജീവിത വിജയത്തിന് ലാലേട്ടൻ

Text Size  

Story Dated: Tuesday, April 10, 2018 01:50 hrs UTC

ലാലേട്ടനെ കണ്ടുപഠിക്കണം എന്നാണ് ഇന്ദ്രജിത്തിനോടും പ്രിഥ്വിരാജിനോടും പറയാറുള്ളതെന്ന് മല്ലിക സുകുമാരന്‍. ഇന്ദ്രജിത്തും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളാവുന്ന മോഹന്‍ലാല്‍ എന്ന സിനിമയുടെ ഓഡിയൊ ലോഞ്ച് ചടങ്ങിലാണ് മല്ലിക സുകുമാരന്‍ മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിനെക്കുറിച്ച്‌ മനസ്സ് തുറന്നത്.

ആറാം ക്ലാസു മുതല്‍ താനാണ് മോഹന്‍ലാലിനെ സ്കൂളില്‍ കൊണ്ടു വിട്ടിരുന്നത് താനാണ് എന്നും ലാലുവിനു താന്‍ മല്ലിക ചേച്ചിയാണെന്നും അവര്‍ പറഞ്ഞു. താന്‍ ഇപ്പോഴും മോഹന്‍ലാലിനെ ലാലു എന്ന് തന്നെയണ്` വിളിക്കുന്നത്. മോഹന്‍ലാലിന് ആളുകളോടുള്ള സ്നേഹവും ബഹുമാനവും കണ്ടു പടിക്കേണ്ടതാണ്. മോഹലാലും കുടുംബവുമായി വര്‍ഷങ്ങളായി വളരെ അടുത്ത ബന്ധമാണുള്ളത്. വീട്ടിലൊ സിനിമയുമായി ബന്ധപ്പെട്ടൊ എന്ത് പരിപാടിയുണ്ടായാലും മോഹന്‍ലാല്‍ തന്നെ ക്ഷണിക്കാന്‍ മറക്കാറില്ലെന്നും ഇവര്‍ പ;റയുന്നു.

മോഹന്‍ലാല്‍ എന്ന പേരില്‍ ഒരു ചിത്രം വരുമ്ബോള്‍ അതില്‍ തന്റെ മകന്‍ അഭിനയിക്കുന്നു എന്നതില്‍ അഭിമാനിക്കുന്നു. സിനിമയില്‍ മഞ്ജു വാര്യരുടെ കൂടെയാണ് ഇന്ദ്രജിത്ത് അഭിനയിക്കുന്നത് എന്ന് കേട്ടപ്പോള്‍ വലിയ സന്തോഷം തോന്നി. ലാലു നിര്‍മ്മിച്ച പിന്‍ഗാമി എന്ന ചിത്രത്തില്‍ സുകുവേട്ടന്‍ അഭിനയിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍കിപ്പുറം ലാലുവിന്റെ ചോട്ടാമുംബൈ എന്ന സിനിമയില്‍ ഇന്ദ്രജിത്തിന്റെ അമ്മയായി തന്നെ അഭിനയിക്കാന്‍ കഴിഞ്ഞു എന്നും മല്ലിക സുകുമാരന്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.