You are Here : Home / വെളളിത്തിര

അബ്രാം സിനിമയിലേക്കില്ല , പകരം ഹോക്കിയിലേക്കു

Text Size  

Story Dated: Tuesday, April 10, 2018 01:57 hrs UTC

ബോളിവുഡിന്റെ കിംഗ് ഖാന്‍ തന്റെ മൂന്നുമക്കളേയും കുറിച്ചുള്ള സ്വപ്‌നങ്ങളാണ് ഇപ്പോള്‍ ബോളിവുഡില്‍ സംസാരം. ഷാരൂഖിന്റെ പാത പിന്തുടര്‍ന്ന് മക്കളായ സുഹാനയും ആര്യനും സിനിമയിലേക്ക് തന്നെ എത്തുമെന്നാണ് സിനിമ ലോകം നല്‍കുന്ന സൂചന. എന്നാല്‍ തന്റെ മൂന്നാമത്തെ കുട്ടിയായ അബ്‌റാമിനെ സിനിമയില്‍ കാണാനല്ല ഷാരൂഖിന് ആഗ്രഹം. അഞ്ച് വയസു പ്രായമുള്ള അബ്‌റാമിനെ ഭാവിയില്‍ ഒരു ഹോക്കി താരമായി കാണാനാണ് ആഗ്രഹമെന്ന് ഷാരൂഖ് പറയുന്നു. അവന്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു.

ഹോക്കി പശ്ചാത്തലമാക്കി തയ്യാറാക്കിയ ചക് ദേ ഇന്ത്യയില്‍ അഭിനയിച്ചിട്ടുള്ള കിംഗ് ഖാന്റെ ഹോക്കിയോടുള്ള താല്‍പര്യം നേരത്തെ തന്നെ അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മത്സരം കാണാനും ഷാരൂഖിനൊപ്പം അബ്‌റാമുണ്ടായിരുന്നു.' അവന്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയിട്ടില്ല. ചെറുതായി ഫുട്ബോള്‍ കളിക്കുന്നുണ്ട്. പക്ഷെ അവന്‍ ഇന്ത്യയ്ക്ക് വേണ്ടി ഹോക്കി കളിക്കുന്നത് കാണാനാണ് എനിക്ക് ഇഷ്ടം,' കിംഗ് ഖാന്‍ പറയുന്നു.


ഗൗതം ഗംഭീറിന് പകരം ദിനേശ് കാര്‍ത്തിക്കാണ് ഈ സീസണില്‍ കൊല്‍ക്കത്തയെ നയിക്കുന്നത്. പുതിയ ക്യാപ്റ്റനെ പിന്തുണയ്ക്കേണ്ടത് കൊല്‍ക്കത്ത ആരാധകരുടെ ഉത്തരവാദിത്വമാണെന്നും കിംഗ് ഖാന്‍ പറഞ്ഞു.'ദിനേശിനെ പിന്തുണയ്ക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. തന്റെ ജോലി നന്നായി തന്നെ ചെയ്യാന്‍ ദിനേശിന് സാധിക്കും. പക്ഷെ ആദ്യം നമ്മള്‍ പിന്തുണയ്ക്കണം,' ഷാരൂഖ് പറഞ്ഞു.

രണ്ട് ഐപിഎല്‍ ട്രോഫികള്‍ നേടി തന്ന ഗംഭീറിനെ ഇത്തവണ ലേലത്തില്‍ കൊല്‍ക്കത്ത വിട്ടുനല്‍കുകയാണ്. പിന്നീടാണ് പുതുതായി ടീമിലെത്തിച്ച ദിനേശ് കാര്‍ത്തിക്കിനെ നായകനായി നിശ്ചയിക്കുന്നത്. ഗംഭീറിനെ പോലെ തന്നെ വളരെ നല്ല ക്യാപ്റ്റനാകാന്‍ ദിനേശിന് സാധിക്കുമെന്നും അതേസമയം, ടീം വിട്ട ഗൗതമിനോട് അതിയായ കടപ്പാടുണ്ടെന്നും കിംഗ് ഖാന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.