അശ്ലീല കമന്റിട്ടവന് ചുട്ട മറുപടിയുമായി ഗായിക അമൃത സുരേഷ്. ഫോട്ടോ ഷൂട്ടിനായി നടത്തിയ അമൃതയുടെ ഒരു ചിത്രം കഴിഞ്ഞ ദിവസം അമൃത തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഈ ചിത്രത്തിന് അടിവസ്ത്രം എവിടെയെന്ന ചോദ്യം ഉന്നയിച്ച് ഒരാള്‍ അമൃതയ്ക്ക് സ്വകാര്യ സന്ദേശം അയച്ചിരുന്നു.
ഇതിന് വൈകാരികമായാണ് അമൃത പ്രതികരിച്ചത്. നാണക്കേട് എന്ന ക്യാപ്ഷനോടെ ഈ മാന്യന്റെ ചോദ്യത്തിന് ആരെങ്കിലും മറുപടി കൊടുക്കുമോ എന്നായിരുന്നു അമൃതയുടെ മറപടി. ഈ സന്ദേശം അമൃത സ്‌ക്രീന്‍ ഷോട്ടെടുത്ത് പോസ്റ്റ് ചെയ്തതോടെ അമൃതയ്ക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി.
അമൃതയുടെ ഈ സന്ദേശം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അമൃതയെ പിന്തുണച്ചും സന്ദേശമയച്ചയാളെ വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ളവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു.
Comments