വിഷു റിലീസായി തിയേറ്ററുകളിലെത്തിയ കമ്മാരസംഭവത്തിനെതിരെ ആരോപണവുമായി ഫോര്‍വേര്‍ഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍. കമ്മാരസംഭവം ചരിത്രത്തെ മിമിക്രിവത്കരിച്ചെന്ന് അദ്ദേഹം ആരോപിക്കുന്നത്. ചരിത്രത്തെ വളച്ചൊടിച്ച ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെയ്ക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. ചരിത്രത്തെ മിമിക്രിവത്ക്കരിക്കുന്നത് ശരിയായ സര്‍ഗാത്മക പ്രവൃത്തിയല്ലെന്നും അദ്ദേഹം പറയുന്നു.
ചിത്രത്തില്‍ കമ്മാരനോട് കേരളത്തില്‍ പോയി പാര്‍ട്ടിയുണ്ടാക്കാന്‍ സുഭാഷ് ചന്ദ്രബോസ് ആവശ്യപ്പെടുന്നുണ്ടെന്നും എന്നാല്‍ ചരിത്രത്തില്‍ അങ്ങനൊന്നില്ലെന്നും ദേവരാജന്‍ പറയുന്നു. കമ്മാരന്റെ പാര്‍ട്ടിയുടെ പ്രതീകമായി കാണിക്കുന്നത് ചുവപ്പു കൊടിയും കടുവയുടെ ചിഹ്നവുമാണെന്നും അതൊരു ഫോര്‍വേര്‍ഡ് ബ്ലാക്കിന്റെ കൊടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നത്തെ കാലത്ത് ചരിത്രത്തിന്റെ വളച്ചൊടിക്കലിന് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറയുന്നു. ചിത്രത്തിനെതിരെ നിയമനടപടി എടുക്കാനുള്ള സാഹചര്യത്തിലാണ് ദേവരാജന്‍.
രാമലീലയെ പോലെ കമ്മാരസംഭവവും നവാഗത സംവിധായകന്റെ ചിത്രമാണ്. നവാഗതനും പരസ്യസംവിധായകനുമായ രതീഷ് അമ്ബാട്ടിന്റെ ചിത്രമാണ് കമ്മാരസംഭവം. പല പല ഗെറ്റപ്പുകളാണ് ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മൂന്നു ഗെറ്റപ്പിലാണ് ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അതില്‍ 90 കാരന്റെ വേഷമായിരുന്നു ഹൈലൈറ്റ്.
രണ്ടാംലോക മഹായുദ്ധ കാലത്ത് കമ്മാരന്റെ ജീവിതത്തിലൂടെ യാത്ര ചെയ്യുന്ന സോഷ്യല്‍ ഡയറ്റാണ് ചിത്രം. കമ്മാരന്‍ നമ്ബ്യാര്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്ന ചിത്രത്തില്‍ കമ്മാരന്റെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ ദിലീപിനെ കമ്മാരനാക്കാന്‍ ദിവസവും അഞ്ചു മണിക്കൂര്‍ മേക്കപ്പ് വേണ്ടിവരാരുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. റോഷന്റെ നേതൃത്വത്തിലുള്ള പ്രോസ്തറ്റിക് മേക്കപ് സംഘമാണ് ഇതിന് പിന്നില്‍.
20 കോടി മുതല്‍ മുടക്കിലെടുത്ത ചിത്രത്തില്‍ നമിത പ്രമോദാണ് ദിലീപിന്റെ നായികയായെത്തുന്നത്. ഇന്ദ്രന്‍സ്, മുരളി ഗോപി, ശ്വേത മേനോന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി. മുരളി ഗോപിയുടെ തിരക്കഥയില്‍ ഗോകുലം മൂവീസാണ് നിര്‍മ്മാണം. ദിലീപിന്റെ തന്നെ വിതരണ കമ്ബനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സാണ് വിതരണം.
Comments